ഇതൊരു സ്പൂൺ മതി.! ഏത് മുരടിച്ച റോസം കുലകുത്തി പൂക്കും; റോസ് ചെടി വളർത്തുന്നവർ ഇതറിയാതെ പോകരുത് | Rose care Gardening tip
Rose care Gardening tip
Rose care Gardening tip : ഏതൊരു പൂന്തോട്ടത്തിലെയും ഒഴിച്ചു കൂടാൻ ആവാത്ത ചെടിയാണ് റോസ്. പല കളറിലുള്ള റോസാ ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ്. പക്ഷേ പലപ്പോഴും റോസാ ചെടികൾ മുരടിച്ചു പോകാറുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഉള്ള വെള്ളവും വളവും പരിചരണവും അതിനെ ലഭിക്കാത്തതാണ്. നമ്മൾ ഭക്ഷണം
കഴിക്കുമ്പോൾ നമുക്ക് ഊർജ്ജം കിട്ടുന്നത് പോലെ തന്നെയാണ് ചെടികൾക്കും. ചെടികൾക്കും ആവശ്യമായ ഊർജ്ജം അതാത് സമയങ്ങളിൽ കിട്ടണം. വെള്ളമായും വളമായും സൂര്യപ്രകാശമായും അത് നമ്മൾ കൃത്യമായി ഉറപ്പാക്കണം. വർഷത്തിൽ ഒരിക്കലെങ്കിലും റോസ് ചെടികൾ കുറ്റിക്ക് വെട്ടി കൊടുക്കണം. നാടൻ റോസുകൾ ഇങ്ങനെ ചെയ്തില്ലെങ്കിലും ബഡ്
റോസുകൾ കൃത്യമായി ഇങ്ങനെ ചെയ്യണം. ചെടികളുടെ ഫെർട്ടിലൈസേഷനിൽ ശ്രദ്ധിക്കേണ്ട ഒരു ട്രിക്ക് ഇതാണ്. ഒരു ലിറ്റർ വെള്ളം എടുത്ത് അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. അത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചെടികളുടെ മൂട്ടിൽ തളിച്ചു കൊടുക്കുക. മുരടിച്ചു പോയ മൊട്ടുകൾക്ക് ജീവൻ നൽകാനാണ് ഇത് പ്രധാനമായും ഉപകരിക്കുക. പൂക്കൾ ഉണ്ടായതിനു ശേഷം തണ്ടിൽ നിന്ന് രണ്ട് ഇല താഴെ വെച്ച് ഇവ കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു കളയണം.
ഇങ്ങനെ ചെയ്താൽ മാത്രമേ പുതിയ തളിപ്പ് ഉണ്ടാവുകയുള്ളൂ. കൂടാതെ ഉണങ്ങിപ്പോയ കമ്പുകൾ മുറിച്ചു കളയാനും ശ്രദ്ധിക്കണം. ഇങ്ങനെ കൃത്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കിയാൽ മാത്രമേ റോസാ ചെടികൾ നല്ല രീതിയിൽ പൂവിടുകയുള്ളൂ. റോസാച്ചെടികളുടെ പരിചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Video Credit : Shilpazz Thattikootu Rose care Gardening tip
To care for roses effectively, plant them in well-drained soil with plenty of sunlight—ideally 6 to 8 hours a day. Water deeply but infrequently to encourage deep root growth, and avoid wetting the leaves to prevent fungal diseases. Regularly prune dead or weak stems to promote healthy new growth and better blooms. Feed your roses with a balanced fertilizer every 4–6 weeks during the growing season, and mulch around the base to retain moisture and suppress weeds. Inspect regularly for pests like aphids and treat promptly using organic or chemical solutions as needed. With consistent care, your roses will flourish with vibrant, long-lasting blooms.