Vegetable Jaiva keedanashini

ചെടികൾക്ക് ഉണ്ടാകുന്ന മുഞ്ഞ, വാട്ട രോഗം പോലുള്ള എല്ലാ അസുഖങ്ങൾക്കും ഉത്തമ പ്രതിവിധി.!! ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ഇങ്ങനെ ചെയ്തുനോക്കൂ | Vegetable Jaiva keedanashini

Vegetable Jaiva keedanashini

Vegetable Jaiva keedanashini: വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്ത ജൈവ പച്ചക്കറി ഉപയോഗിച്ച് പാചകം ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനുള്ള പ്രധാന കാരണം കടയിൽ നിന്ന് വാങ്ങുന്ന മിക്ക പച്ചക്കറികളിലും വിഷാംശം കൂടുതലാണ് എന്നത് തന്നെയാണ്. എന്നാൽ വീട്ടിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ മിക്കപ്പോഴും നേരിടേണ്ടി വരുന്നത് അവയിൽ ഉണ്ടാകുന്ന വാട്ട രോഗം പോലുള്ള അസുഖങ്ങളാണ്. അവ ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ചെടികളിൽ സാധാരണയായി കാണുന്ന വെള്ളീച്ച, വാട്ട രോഗം, ഇല ചുരുളൽ എന്നിങ്ങനെ എല്ലാവിധ അസുഖങ്ങൾക്കും ഈ ഒരു മരുന്ന് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് രണ്ട് ലിറ്റർ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ പാക്കറ്റ് വേപ്പില പിണ്ണാക്ക് മുഴുവനായും പൊട്ടിച്ചിടുക. ഇത് നല്ലതുപോലെ ഇളക്കി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാം.

അതിനുശേഷം ആ വെള്ളം നല്ലതുപോലെ ഒന്നുകൂടി കൈകൊണ്ട് കലക്കി ഒരു അരിപ്പ ഉപയോഗിച്ച് ഒരു കപ്പ് എന്ന അളവിൽ മറ്റൊരു ബക്കറ്റിലേക്ക് ഒഴിച്ചെടുക്കുക. ഒരു കപ്പ് ലായനിയിലേക്ക് 10 കപ്പ് വെള്ളം എന്ന അളവിൽ ചേർത്ത് ഡയല്യൂട്ട് ചെയ്താണ് ഇവ ചെടികളിൽ ഉപയോഗിക്കേണ്ടത്. എല്ലാവിധ പച്ചക്കറി ചെടികൾക്കും ഈ ഒരു ലായനി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് ഒഴിച്ചു കൊടുക്കുന്നതിന് മുൻപായി മണ്ണ് നല്ലതുപോലെ ഇളക്കുകയും

അതുപോലെ മണ്ണിൽ വെള്ളത്തിന്റെ അംശം നില നിൽക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യണം. ബാക്കി വരുന്ന ലായനി അരിച്ചെടുത്തോ അല്ലാതെയോ ബക്കറ്റിൽ സൂക്ഷിച്ചാൽ ഇവ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം. ഈയൊരു രീതി പരീക്ഷിക്കുകയാണെങ്കിൽ ചെടികൾക്ക് ഉണ്ടാകുന്ന എല്ലാവിധ അസുഖങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : PRS Kitchen

Organic fertilizer is a natural substance derived from plant, animal, or mineral sources that enhances soil fertility and promotes healthy plant growth without harming the environment. Common types include compost, cow dung, bone meal, fish emulsion, and green manure. These fertilizers release nutrients slowly, improve soil structure, increase microbial activity, and enhance the soil’s water-holding capacity. Unlike chemical fertilizers, organic options enrich the soil over time, making them sustainable and eco-friendly. Ideal for home gardens and organic farming, they help grow healthier crops while preserving soil health for the long term.

പച്ച ഈർക്കിൽ ഉണ്ടോ ? എങ്കിൽ ഇനി ആർക്കും ചക്കരക്കിഴങ്ങ് എളുപ്പത്തിൽ കൃഷിചെയ്യാം.! ഇത് ഇത്രക്കും സിമ്പിൾ ആയിരുന്നോ ?