ഉമ്മാമ സ്പെഷ്യൽ കൈപ്പത്തിരി.! മട്ടൻ കറിയുടെയും ചിക്കൻ കറിയുടെയും കൂടെ കഴിക്കാൻ കിടിലനൊരു കൈപ്പത്തിരി.. | Kerala Aripathiri Recipe
Kerala Aripathiri Recipe: ചിക്കൻ കറിയുടെയും മട്ടൻ കറിയുടെയും കൂടെ നെയ് പത്തിരി വേണമെന്ന് പലർക്കും നിർബന്ധമാണ്. എന്നാൽ ഇതിന്റെ കൂടെ കൈപ്പത്തിരി കഴിച്ചവർ അങ്ങനെ പറയില്ല. വറുത്ത അരിപ്പൊടി വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പിയാണ് കൈപ്പത്തിരി. തേങ്ങാപ്പീരയും ജീരകപ്പൊടിയും ഒക്കെ ചേർത്ത് വളരെ രുചികരമായി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. Kerala Aripathiri Recipe How to make Kerala Aripathiri Recipe ആദ്യമായി ഒരു പാത്രത്തിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി…
Kerala Aripathiri Recipe: ചിക്കൻ കറിയുടെയും മട്ടൻ കറിയുടെയും കൂടെ നെയ് പത്തിരി വേണമെന്ന് പലർക്കും നിർബന്ധമാണ്. എന്നാൽ ഇതിന്റെ കൂടെ കൈപ്പത്തിരി കഴിച്ചവർ അങ്ങനെ പറയില്ല. വറുത്ത അരിപ്പൊടി വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പിയാണ് കൈപ്പത്തിരി. തേങ്ങാപ്പീരയും ജീരകപ്പൊടിയും ഒക്കെ ചേർത്ത് വളരെ രുചികരമായി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Kerala Aripathiri Recipe
- Roasted rice flour -1 cup
- Onion -1
- Green chilli
- Ginger
- Curry leaves
- Coriander leaves
- Coconut seeds
- Ground cumin seeds
- Salt

How to make Kerala Aripathiri Recipe
ആദ്യമായി ഒരു പാത്രത്തിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, അല്പം പച്ചമുളകും, രണ്ടു തണ്ട് കറിവേപ്പിലയും,മല്ലിയില ചെറുതായി അരിഞ്ഞതും എടുക്കാം. കറിവേപ്പില കുറച്ച് അധികം എടുക്കുക. ശേഷം നാല് ടേബിൾ സ്പൂൺ തേങ്ങാപ്പീരയും, നല്ല ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർക്കണം. തുടർന്ന് അല്പം അല്പമായി ചൂടു വെള്ളം അതിലേക്ക്
ഒഴിച്ച് മിക്സ് ചെയ്തെടുക്കുക.അരക്കപ്പിനും മുക്കാൽ കപ്പിനും ഇടയിലാണ് വെള്ളം എടുക്കേണ്ടത്. ഇത് നന്നായി കുഴഞ്ഞു വന്നതിനുശേഷം ഒരു ബട്ടർ പേപ്പറോ, വാഴയിലയോ എടുക്കുക. ഇനി മീഡിയം സൈസിൽ മാവ് ഓരോരോ ഉരുളകളാക്കാം. തുടർന്ന് വാഴയിലയിൽ അല്പം എണ്ണ പുരട്ടി ഉരുളകൾ ഇതിൽ വച്ച് പരത്തിയെടുക്കണം. ഇനി ഒരു പാൻ ചൂടാവാൻ വെക്കുക. ശേഷം ഇലയോട് കൂടി തന്നെ പാനിലേക്ക് ഇത് വച്ചു കൊടുക്കാം. ശേഷം പതിയെ ഇത് ഇലയിൽ നിന്നും വേർപെടുത്തിയെടുക്കാം.ലോ -മീഡിയം ഫ്ലെമിൽ വേണം പാകം ചെയ്യാൻ. ഒരു ഭാഗം പാകമായാൽ മറ്റേ ഭാഗവും ഇതുപോലെ ചെയ്യുക. ഇതൊന്നു വെന്തു വന്നതിനു ശേഷം അല്പം നെയ്യ് പുരട്ടി മാറ്റിവെക്കാം.Video Credit : Athy’s CookBook Kerala Aripathiri Recipe
Malabar Ari Pathiri is a traditional soft and thin flatbread made from finely ground rice flour, popular in the Malabar region of Kerala. Known for its light, melt-in-the-mouth texture, pathiri is usually served as an accompaniment to rich and spicy curries, especially during festive meals or special occasions. The dough is made using hot water and rice flour, rolled out into thin discs, and cooked on a hot griddle without oil, giving it a soft and delicate consistency. Ari Pathiri is a staple in many Muslim households in Kerala, often paired with meat or coconut-based gravies for a comforting and satisfying meal.