നാടൻ ബീഫ് വരട്ടിയത് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! ഒരിക്കൽ കഴിച്ചാൽ മതി പിന്നെ നിർത്താൻ കഴിയില്ല…| Keralastyle Beef Roast Recipe
Keralastyle Beef Roast Recipe
Keralastyle Beef Roast Recipe: വീട്ടിൽ പെട്ടന്ന് വരുന്ന ഗസ്റ്റുകളെയും, നിങ്ങളുടെ കുട്ടികളെയും രുചികൊണ്ട് കീഴടക്കാൻ കഴിയുന്ന ഒരു സ്പൈസി റെസിപ്പിയാണ് ബീഫ് റോസ്റ്റ്. പെരുന്നാളോ, പിറന്നാളോ എന്തും ആവട്ടെ ഇങ്ങനെ ഒരു ബീഫ് റോസ്റ്റ് വേഗത്തിൽ ഉണ്ടാക്കാം. ചപ്പാത്തിയുടെയും, നെയ്ച്ചോറിന്റെയും അങ്ങനെ എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കാൻ കഴിയുന്ന ടേസ്റ്റിയായ ബീഫ് വരട്ടിയത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients :Keralastyle Beef Roast Recipe
- Onion – 1
- Thengakothu/Small size coconut pieces – 2 or 3TBSP
- Ginger Garlic paste – 1tsp
- Green chilli – 2
- Turmeric powder -1/4 tsp
- Coriader powder – 1tsp
- Kashmeri chilli powder – 2tsp
- Black pepper powder – 1/2tsp
- Beef Masala – 1TBSP
- Fennel seeds powder – 1/4 tsp
- Curry leaves
- salt to taste
How to make Keralastyle Beef Roast Recipe
ആദ്യമായി ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി അരിയുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, അല്പം ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ,ഒന്നര ടീസ്പൂൺ ബീഫ് മസാലയും, അല്പം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർക്കാം. തുടർന്ന് കുറച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർക്കാം. ഇനി ഇത് നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു മണിക്കൂർ മാറ്റിവെക്കാം.
ഇനി ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ ഇട്ട് വേവിച്ചെടുക്കാം. തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാൻ വെക്കുക. ചൂടായതിനു ശേഷം അതിലേക്ക് അല്പം തേങ്ങാ കൊത്തും, ഒരു സവാള ചെറുതായി അരിഞ്ഞതും, അല്പം ഉപ്പും ചേർക്കുക. സവാള നന്നായി വാടി വന്നതിനുശേഷം രണ്ട് പച്ചമുളകും, ഒരു ടീസ്പൂൺ അളവിൽ ഇഞ്ചിയും വെളുത്തുള്ളിയും അടങ്ങിയ പേസ്റ്റും ഇട്ടുകൊടുക്കുക. ഇവ നന്നായി വയറ്റിയതിന് ശേഷം കാൽ ടീസ്പൂൺ വീതം മഞ്ഞൾപ്പൊടിയും പെരും
ജീരകത്തിന്റെ പൊടിയും , ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും (മുമ്പ് ചേർത്തിട്ടുള്ള പച്ചമുളകിന് എരിവ് കൂടുതലാണെങ്കിൽ മുളകുപൊടി ബാലൻസ് ചെയ്ത് വേണം ചേർക്കാൻ)
, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ ബീഫ് മസാലയും ചേർത്ത് നന്നായി ഇളക്കുക. ഇതൊന്നു വയറ്റി വന്നതിനുശേഷം മാറ്റിവെച്ച ബീഫ് ഇതിലേക്ക് ചേർക്കാം. ബീഫ് വേവിച്ച സമയത്ത് വെള്ളം കൂടുതലാണെങ്കിൽ അത് വറ്റിച്ച് കളയണം. ഇതിന് ഒരുപാട് വെള്ളം ആവശ്യമില്ല. ഇനി ഇത് നന്നായി ഡ്രൈ ആക്കി എടുക്കാം. ഇടയിൽ അല്പം കറിവേപ്പിലയും ചേർക്കാം. എത്രത്തോളം ഡ്രൈ ആക്കുന്നോ, അത്രത്തോളം ടേസ്റ്റാണ് ഇതിന്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കാം. ടേബിളിൽ വച്ചാൽ മതി പാത്രം കാലിയാവുന്നത് അറിയില്ല. വീടുകളിലെ പ്രത്യേക ദിവസങ്ങളിൽ ഇങ്ങനെ ഒരു ബീഫ് വരട്ടിയത് ഉണ്ടാക്കി ആളുകളെ കയ്യിലെടുക്കാവുന്നതാണ്. Keralastyle Beef Roast Recipe – Video Credit : Subimol’s Kitchen World Keralastyle Beef Roast Recipe