ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ..!! പാത്രം കാലിയാകുന്ന വഴി അറിയില്ല; സൂപ്പർ റെസിപ്പി | Restaurant Style Chicken Curry Recipe
Restaurant Style Chicken Curry Recipe
Restaurant Style Chicken Curry Recipe: നമ്മളെല്ലാവരും ചിക്കൻ കറി ഉണ്ടാക്കാറുണ്ട്. ലൂസായ ഗ്രേവിയോടെയാണ് പലരും ഇത് ഉണ്ടാക്കാറ്. എന്നാൽ വളരെ ടേസ്റ്റിയും നല്ല സ്പൈസിയുമായ മുഴുത്ത ചിക്കൻ കറി തയ്യാറാക്കിയാലോ?. സാധാരണ ചിക്കൻ കറിയിൽ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് വച്ച് തന്നെ എന്നാൽ മറ്റൊരു തരത്തിൽ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- Chicken – 1 kg
- Onion – 2 big
- Salt – to taste
- Ginger – 1 big piece
- Garlic – 1 bulb
- Coriander leaves – a big bunch
- Turmeric powder – ¾ tbsp
- Coriander powder – 2 tbsp
- Chilli powder – 1 tbsp
- Kashmiri chilli powder – 1 tbsp
- Kasuri methi – 1 big pinch, for flavour
- Green chilli – to taste
- Curd – 2 tbsp
- Garam masala – to taste
- Salt – to taste
- Oil
How to make Restaurant Style Chicken Curry Recipe
ആദ്യമായി രണ്ട് വലിയ സവാള എടുക്കുക. അത് കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറുതായി അരിഞ്ഞിടുക. ഈ സവാള നന്നായി മൊരിഞ്ഞെടുക്കണം. അതിനായി സവാളയിൽ അല്പം ഉപ്പ് ചേർത്ത് അതിന്റെ വെള്ളം പിഴുത് കളയുക. ശേഷം ഒരു ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് അത് ചൂടായി കഴിഞ്ഞ് സവാള അതിലേക്ക് ഇട്ട് വറുത്തെടുക്കുക. ശേഷം രണ്ട് കഷ്ണം ഇഞ്ചിയും , വെളുത്തുള്ളിയും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പിന്നീട് അല്പം മല്ലിയിലയും
ഇതുപോലെ അരച്ചെടുക്കാം. ഉള്ളി നന്നായി വയറ്റി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. തുടർന്ന് മറ്റൊരു പാത്രത്തിൽ ഒരു കിലോ ചിക്കൻ എടുക്കുക. ഇനി ഇതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾ പൊടിയും,രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, നിങ്ങളുടെ എരുവിന് അനുസരിച്ച് മുളകുപൊടിയും ചേർക്കുക. ഇനി അല്പം ഉലുവയുടെ ഇല ഉണക്കിയതും, നേരത്തെ മാറ്റിവെച്ച ഉള്ളി വയറ്റിയതും ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം രണ്ട് ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈരും,
രണ്ടു പച്ചമുളകും ഇടുക. ഇനി അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം രണ്ടു മണിക്കൂർ മാറ്റിവെക്കുക. മസാല ഇതിൽ നന്നായി പിടിക്കാനാണ് ഇങ്ങനെ മാറ്റി വെക്കുന്നത്. അതിനുശേഷം സവാള വറുത്തെടുത്ത അതേ എണ്ണയിൽ മുമ്പ് അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും അതിലേക്ക് ഇട്ടു കൊടുക്കുക. ഇനി ചിക്കൻ ഇതിലേക്ക് ഇടാം. ഒരു മീഡിയം ഫ്ലൈമിൽ ഇട്ട് വേണം ഇത് പാകം ചെയ്യാൻ. ഇനി ഇത് നന്നായി കുറുകി വന്നതിനുശേഷം അല്പം ഗരം മസാലയും ചേർക്കാം. തുടർന്ന് നന്നായി ഇളക്കി കൊടുക്കുക. ടേസ്റ്റിയായ ചിക്കൻ കറി റെഡി. വളരെ ഡ്രൈ ആയാണ് നിങ്ങൾക്ക് ഇത് വേണ്ടതെങ്കിൽ കുറച്ച് അധികം സമയം കുറുക്കിയെടുക്കാം. Video Credit : Mia kitchen Restaurant Style Chicken Curry Recipe