Pesaha Appam & Paal Recipe

ക്രിസ്ത്യൻ വിശ്വാസികൾ പെസഹാ വ്യാഴത്തിൽ തയ്യാറാക്കുന്ന പെസഹാ അപ്പം റെസിപ്പി; ഇനി പെസഹാ അപ്പവും പാലും വീട്ടിൽ തയ്യാറാക്കാം | Pesaha Appam & Paal Recipe

Pesaha Appam & Paal Recipe

Pesaha Appam & Paal Recipe: പാലപ്പം പോലുള്ള അരിമാവിൽ നിന്നും ഉണ്ടാക്കുന്ന പെസഹാ അപ്പം കഴിച്ചിട്ടുണ്ടോ? കേരളത്തിലെ ക്രിസ്ത്യാനികൾ പെസഹാ വ്യാഴത്തിൽ രാത്രി വിളമ്പാൻ ഉണ്ടാക്കുന്ന അപ്പമാണിത്. തേങ്ങാപ്പാലിൽ മുക്കി കഴിക്കുന്ന ഈ ഭക്ഷണം വളരെയധികം രുചിയേറിയതാണ്. ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

Ingredients

  • Uzhunnu – quarter cup
  • grated coconut – one cup
  • garlic
  • small onion – five
  • small cumin seeds – one teaspoon
  • coconut milk
  • sugar powder
  • cardamom powder
  • roasted cumin seeds

How to make Pesaha Appam & Paal Recipe

ആദ്യമായി കാൽ കപ്പ് ഉഴുന്ന് കുതിർത്ത് വെക്കുക. ശേഷം മിക്സി ജാറിലിട്ട് കാൽ കപ്പ് വെള്ളമൊഴിച്ച് അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തിലാണ് അരച്ചെടുക്കേണ്ടത്. ഇനി ഒരു കപ്പ് തേങ്ങാ ചിരകിയത് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അല്പം തരി തരിപ്പോടെ വേണം തേങ്ങ അരച്ചെടുക്കാൻ. ഇനി ഇതിലേക്ക് നാലോ അഞ്ചോ ചെറിയ ഉള്ളി ഇട്ടുകൊടുക്കുക. അല്പം വെളുത്തുള്ളിയും ഇട്ടു കൊടുക്കാം. ഇനി ഒരു ടീസ്പൂൺ ചെറിയ ജീരകവും,

കാൽ കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കാം. ശേഷം മുമ്പ് അരച്ചുവെച്ച ഉഴുന്നിലേക്ക് ഇത് ചേർത്തു കൊടുക്കാം. ഇനി ഒരു കപ്പ് അരിപ്പൊടിയെടുത്ത് മിക്സി ജാറിലിട്ട് കാൽ കപ്പ് മുതൽ അര കപ്പ് വരെ വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. തുടർന്ന് ഇത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു വലിയ സ്റ്റീൽ പ്ലേറ്റിൽ എണ്ണ പുരട്ടിയതിന് ശേഷം ഇത് ഒഴിച്ചുകൊടുക്കുക. തുടർന്ന് ഒരു കുക്കർ എടുക്കുക. അതിൽ അല്പം വെള്ളം ഒഴിച്ച് അത് നന്നായി തിളച്ചു വന്നതിനുശേഷം ഈ

പ്ലേറ്റ് വെച്ചു കൊടുക്കാം. 15 മുതൽ 20 മിനിറ്റ് വരെ ആവി കേറ്റിയെടുക്കണം. ആവി കേറുന്ന സമയത്ത് ഇതിനു വേണ്ടിയുള്ള പാൽ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ എടുക്കുക. ഒരു കപ്പ് ശർക്കരപ്പൊടി ഇതിലേക്കിട്ട് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക. നന്നായി തിളച്ചതിനു ശേഷം മൂന്ന് കപ്പ് തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം. ഇനി പാൽ നന്നായി കുറുകുന്നതിനായി രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർക്കാം. ഇതൊന്നു കുറുകി വന്നതിനുശേഷം കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, വറുത്ത ജീരകപ്പൊടിയും ചേർക്കുക.ഇനി നന്നായി ഇളക്കാം.ഇതിന്റെ ടേസ്റ്റ് ബാലൻസ് ചെയ്യാനായി അല്പം ഉപ്പും ചേർത്ത് കൊടുക്കണം. ശേഷം തീ കുറച്ചുവെച്ച് കാൽ കപ്പ് ഒന്നാം പാലും ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം ഓഫ് ചെയ്യാം. പാൽ റെഡിയാണ്.ഇനി വേവിക്കാൻ വെച്ച അപ്പം പുറത്തേക്ക് എടുക്കാം. പെസഹാ അപ്പവും റെഡി. ഇനി ഇത് പാലിൽ മുക്കി കഴിക്കാവുന്നതാണ്. Video Credit: Bincy’s KitchenPesaha Appam & Paal Recipe