ചിക്കൻ കറിയുടെയും, മട്ടൻ കറിയുടെയും കൂടെ മുക്കി കഴിക്കാം ഈ ടേസ്റ്റി കള്ളപ്പം.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Kerala Traditional Kallappam Recipe
Kerala Traditional Kallappam Recipe
Kerala Traditional Kallappam Recipe: കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രാതൽ വിഭവമാണ് കള്ളപ്പം. ടേസ്റ്റിയായ ചിക്കൻ കറിയുടെയും, മട്ടൻ കറിയുടെയും കൂടെ ഇതൊന്നു മുക്കിക്കഴിക്കുമ്പോൾ അപാര രുചിയാണ്. ഈസ്റ്റർ ദിനത്തിലും മറ്റും സാധാരണയായി ഇത് ധാരാളം ഉണ്ടാക്കി വരാറുണ്ട്. തൂവെതന്നെള്ള നിറത്തിലുള്ള ഈ അപ്പത്തിന് ഇളം പുളിയാണ് ഉള്ളത്.തെങ്ങിൻ കള്ളും , പനങ്കള്ളും ഉപയോഗിച്ച് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്. എന്നാൽ കള്ള് യീസ്റ്റ് കൊണ്ട് ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.
Ingredients
- Green rice – two cups
- Sugar – as needed
- Yeast – ½ tsp
- Coconut water – one cup
- Small onions – five
- Garlic – two
- Grated coconut
- Cumin – quarter teaspoon

How To mke make Kerala Traditional Kallappam Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് കപ്പ് പച്ചരി എടുക്കുക. ഇനി ഇത് മൂന്ന് വട്ടം വൃത്തിയായി വെള്ളത്തിൽ കഴുകിയെടുക്കുക. ശേഷം നാലു മണിക്കൂർ കുതിരാനായി വെക്കാം. ഇനി ഒരു ഗ്ലാസിൽ നിറയെ തേങ്ങാ വെള്ളമെടുത്ത് അതിൽ രണ്ടു ടീസ്പൂൺ പഞ്ചസാര ഒഴിച്ച് നന്നായി കലക്കിയെടുക്കുക. ഇതാണ് അപ്പത്തിന് കള്ളിന്റെ ഫ്ലേവർ തരുന്നത്. അരി കുതിർന്നു വന്നതിനു ശേഷം അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് മിക്സി ജാറിലേക്ക് ഇടാം. ശേഷം അതിലേക്ക് അര ടീസ്പൂൺ യീസ്റ്റും,
അരക്കപ്പ് ചോറും ഇട്ടുകൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് തേങ്ങാ വെള്ളവും ചേർത്ത് അരച്ചെടുക്കാം. ശേഷം വലിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റുക. തുടർന്ന് അതേ മിക്സി ജാറിൽ തന്നെ ഒരു തേങ്ങയുടെ പകുതി ചിരകിയതും,അഞ്ച് കഷ്ണം ചെറിയ ഉള്ളിയും, രണ്ടു വെളുത്തുള്ളിയും, കാൽ ടീസ്പൂൺ ജീരകവും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് അരച്ചെടുക്കാം. വെള്ളം കൂടി പോകരുത്.ഇനി ഈ അരപ്പ് മുമ്പ് മാറ്റിവെച്ച അരി അരച്ചതിലേക്ക് ഇടാം.
ശേഷം നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് അഞ്ചു മണിക്കൂർ പുളിക്കാനായി വെക്കാം. അപ്പം ചുടാൻ പാകത്തിന് മാവ് റെഡിയായി വരുമ്പോൾ അതിലേക്ക് അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി പാൻ ചൂടാക്കാൻ വെക്കുക. ചൂടായതിനു ശേഷം അല്പം എണ്ണ പുരട്ടി മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കാം. ചെറിയ കുമിളകൾ വരുമ്പോൾ അടച്ചുവെക്കാം. ഒരു ഭാഗം പാകമായി വരുമ്പോൾ മറ്റേ ഭാഗവും അതുപോലെ വേവിച്ചെടുക്കുക. ലോ ഫ്ലെയ്മിലോ മീഡിയം ഫ്ലെയ്മിലോ ആയിരിക്കണം ഇത് പാകം ചെയ്യാൻ. കള്ളപ്പം റെഡി. Video Credit : Suresh Raghu Kerala Traditional Kallappam Recipe
Kallappam, also known as Vellayappam, is a traditional fermented rice pancake that hails from the southern Indian state of Kerala. A staple in Syrian Christian households, kallappam is especially popular in central Kerala regions like Kottayam and Pathanamthitta. The word “Kallappam” is derived from “kallu,” meaning toddy, a natural fermenting agent traditionally used to ferment the batter. Kallappam is made from a simple blend of raw rice, grated coconut, cumin seeds, shallots, and sometimes cooked rice, all ground into a smooth batter. While toddy was used for fermentation in the olden days, today it is commonly substituted with yeast for convenience. The batter is allowed to ferment overnight, resulting in soft, fluffy appams with a slight tang and a mildly sweet aroma. These white, spongy pancakes are typically cooked on a flat pan like a dosa but are thicker and fluffier. Unlike palappam, which has crispy lace-like edges, kallappam has a uniform, soft texture throughout. Kallappam is often served with spicy curries like chicken roast, mutton stew, or vegetable kurma, making it a beloved breakfast or dinner item across Kerala households.