ഗോതമ്പു പൊടിയും മാങ്ങയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! കിഡിലെ ബ്രേക്ഫാസ്റ് റെസിപ്പി… ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. Wheat Mango Puttu recipe
Wheat Mango Puttu recipe
Wheat Mango Puttu recipe: മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണമാണ് പുട്ട്. ദിനവും ബ്രേക്ക്ഫാസ്റ്റായി പുട്ടുണ്ടാക്കുന്ന നിരവധി വീടുകൾ ഉണ്ട്. എപ്പോഴും പുട്ട് കഴിച്ചു മടുത്തു കാണും നിങ്ങൾക്ക്. എന്നാൽ പോലും ഇത് വീട്ടിൽ ഉണ്ടാക്കുന്നത് നിർത്തിയിട്ടും ഉണ്ടാകില്ല. എങ്കിൽ നമുക്ക് ഇത് ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചു നോക്കിയാലോ.. ഗോതമ്പ് പൊടിയും പഴുത്ത മാമ്പഴവും കൊണ്ട് ഒരു പുട്ട് തയ്യാറാക്കി നോക്കാം.ചിലപ്പോൾ ഇത് നിങ്ങൾക്ക് കേട്ട് പരിചയം പോലും ഉണ്ടാകില്ല. നട്സിന്റെയും, തേങ്ങയുടെയും, മാമ്പഴത്തിന്റെയും ഒക്കെ രുചിയായി വായിൽ വെള്ളമൂറും അടിപൊളി പുട്ടാണിത്.
Ingredients
- ഗോതമ്പ് പൊടി – ഒന്നര കപ്പ്
- മാമ്പഴം
- തേങ്ങ ചിരകിയത് -അരക്കപ്പ്
- ശർക്കരപ്പൊടി- മൂന്ന് ടേബിൾസ്പൂൺ
- ഏലക്കായപ്പൊടി – അര ടീ സ്പൂൺ
- നട്സ്
- ഉപ്പ് -ആവശ്യത്തിന്
How to make Wheat Mango Puttu recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു വലിയ സൈസിലുള്ള മാമ്പഴം എടുക്കുക. അതിന്റെ പകുതി തൊലി കളഞ്ഞ് അരിഞ്ഞു വെക്കുക.ഒന്നും മുഴുവനും എടുക്കേണ്ടതില്ല. ഇനി ഒരു മിക്സി ജാർ എടുത്ത് ഒന്നര കപ്പ് ഗോതമ്പ് പൊടിയും, അരക്കപ്പ് അരിഞ്ഞു വച്ച മാമ്പഴവും അതിലേക്ക് ഇട്ട് കൊടുക്കാം. ഇനി ഇത് വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. പുട്ട് പൊടിടുടേത് പോലെ തന്നെ തരി തരിപ്പായിട്ട് വേണം പൊടിച്ചെടുക്കാൻ. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ വെച്ച്
ഇത് നന്നായി യോജിപ്പിച്ചു കൊടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ അരക്കപ്പ് തേങ്ങ ചിരകിയതും, മൂന്ന് ടേബിൾ സ്പൂൺ ശർക്കരപ്പൊടിയും, അര ടീസ്പൂൺ ഏലക്കായ പ്പൊടിയും, ആവശ്യത്തിനു ഉപ്പും, അല്പം നട്സും എടുക്കുക. നമുക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ഇതിൽ ഇട്ടു കൊടുക്കാവന്നതാണ്.ശേഷം നന്നായി ഇളക്കുക. ഇനി കുഴിയുള്ള ചെറിയ പാത്രം എടുത്ത് അതിലേക്ക് മാറ്റിവെച്ച തേങ്ങ ചിരകിയതും, പുട്ടുപൊടിയും, നട്സും ലയറുകളായി ഇട്ടു കൊടുക്കാം. ഇനി ഇത് ലോ ഫ്ലെയിമിലോ മീഡിയം ഫ്ലെയിമിലോ 15 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം. ശേഷം ഗോതമ്പ് പൊടിയുടെ മാമ്പഴപ്പുട്ട് റെഡി. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ വായിൽ വെള്ളമൂറും റെസിപ്പിയാണിത്. ഹെൽത്തിയായ ഒരു ബ്രേക്ഫാസ്റ്റാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇതിലും മികച്ച ഒരു ഓപ്ഷനില്ല. അപ്പോൾ സമയം കളയേണ്ട,പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ. ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ അല്ലേ.. Pachila Hacks Wheat Mango Puttu recipe