എന്തൊരു രുചി.! ഉച്ചയൂണിന് ഇനി മറ്റൊന്നും നോക്കേണ്ട; കേരള സ്റ്റൈൽ ട്യൂണ ഫിഷ് റോസ്റ്റ് റെസിപ്പി | Kerala Style Tuna Fish Roast
Kerala Style Tuna Fish Roast
Kerala Style Tuna Fish Roast: മത്തിക്കറിയും, അയലക്കറിയും കഴിച്ചു മടുത്തില്ലേ? എപ്പോഴും ഈ രണ്ടു മത്സ്യങ്ങൾ വെച്ച് തന്നെയല്ലേ കറി ഉണ്ടാക്കാറ്? എങ്കിൽ ട്യൂണ ഫിഷ് വെച്ചൊരു അടിപൊളി ഫിഷ് റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. തേങ്ങാപ്പാൽ ഇല്ലാതെ തന്നെ വളരെ രുചികരമായി ഇത് തയ്യാറാക്കി എടുക്കാൻ കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സോഫ്റ്റും ടേസ്റ്റിയുമായ ഈ ട്യൂണ ഫിഷ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients
- Tuna fish – 1 kg
- Shallots – 20 to 22 nos
- Green chilli – 3 or 4 nos
- Garlic – 7 to 8 nos
- Ginger – 1 nos
- Curry leaves – 2 or 3 sprigs
- Lemon – 1/2 piece
- Tamarind – small piece
- Pepper powder – 1 tbsp
- Red chilli powder – 1 1/2 tbsp
- Coriander powder – 1 tbsp
- Fenugreek powder – 1/2 tbsp
- Turmeric powder – 1 tbsp
- Salt – 1 or 2 tsp
- Oil – 6 o7 tbsp

How to make Kerala Style Tuna Fish Roast
ആദ്യമായി ട്യൂണ ഫിഷ് എടുത്ത് നന്നായി കഴുകി വൃത്തിയാക്കി മീഡിയം വലുപ്പത്തിൽ അരിഞ്ഞു വെക്കുക. ഇനി അതിലേക്ക് അല്പം ചെറുനാരങ്ങാനീരും, ഉപ്പും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കാം. തുടർന്ന് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അല്പം കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ഈ മസാല ട്യൂണയിലേക്ക് നന്നായി പിടിക്കുന്നതിനായി ഒരു മണിക്കൂർ മാറ്റിവെക്കാം. തുടർന്ന് പത്ത് ചെറിയ ഉള്ളിയും,
മൂന്ന് പച്ചമുളകും അരിഞ്ഞുവെക്കുക. ശേഷം അല്പം കറിവേപ്പിലയും എടുക്കാം. ഇനി രണ്ട് ഇഞ്ചിയുടെ കഷ്ണവും അല്പം വെളുത്തുള്ളിയും ചതച്ചെടുക്കാം. ഇനി പരന്ന ഒരു കടായ എടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച്, അത് ചൂടായതിനു ശേഷം മസാല പുരട്ടിവെച്ച ട്യൂണ ഇട്ടുകൊടുക്കാം. ശേഷം ഇത് തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. ഫ്രൈ ആയി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി അല്പം കുടംപുളിയെടുത്ത് ചൂടുവെള്ളത്തിൽ ഇട്ടു വെക്കാം.
ഇനി മറ്റൊരു ചട്ടിയിൽ അല്പം ഇഞ്ചിയും, കറിവേപ്പിലയും, പച്ചമുളകും,കടുകുമിട്ട് വറുത്തെടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവെച്ച ഉള്ളി ഇട്ടുകൊടുക്കാം. അതൊന്ന് വയറ്റി വന്നതിനുശേഷം കുറച്ച് മല്ലിപ്പൊടിയും, മഞ്ഞൾപൊടിയും, മുളകുപൊടിയും, ജീരകപ്പൊടിയും,കുരുമുളകുപൊടിയും ഇട്ട് നന്നായി ഇളക്കി കൊടുക്കാം. ശേഷം കുടംപുളി ഇട്ടു വെച്ച വെള്ളം ഇതിലേക്ക് ഒഴിച്ച് തിളപ്പിച്ചെടുക്കണം . ഇത് ഒഴിവാക്കാനേ പാടില്ല.തുടർന്ന് ഫ്രൈ ചെയ്തു വെച്ച ട്യൂണ ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇത് പാകമാകാൻ വെക്കാം. പാകമായതിന് ശേഷം അതിനു മുകളിലേക്ക് അല്പം കറിവേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്. രുചിയറും ട്യൂണ റോസ്റ്റ് റെഡി. Video Credit : Village Cooking – Kerala Kerala Style Tuna Fish Roast
Kerala Style Tuna Fish Curry is a flavorful and aromatic dish that showcases the rich and vibrant culinary tradition of Kerala. This popular seafood recipe combines the bold, spicy flavors of freshly ground spices with the delicate taste of tuna. The dish is characterized by its tangy, coconut-based gravy, infused with the refreshing taste of tamarind and the warmth of red chili powder, turmeric, and coriander. Tuna, a firm and meaty fish, absorbs the rich flavors of the curry beautifully, making it a perfect choice for this coastal delicacy. Coconut oil is the star of this dish, adding a distinct Kerala touch, while curry leaves and fennel seeds infuse the curry with their aromatic essence. The addition of coconut milk gives the curry a creamy texture, balancing the heat from the spices and creating a luscious gravy that pairs perfectly with steamed rice or Kerala parotta.