ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! വെറും 10 മിനിട്ടിൽ കുറഞ്ഞ ചേരുവയിൽ നാലുമണി പലഹാരം | Rice Flour Snacks recipe
Rice Flour Snacks recipe
Rice Flour Snacks recipe: നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, വെളുത്തുള്ളിയും, എരിവിന് ആവശ്യമായ പച്ചമുളകും,ഒരു സവാളയും, ഒരു പിഞ്ച് ജീരകവും കൂടി അരിഞ്ഞു ചേർക്കുക. ഇവയെല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി ഇടുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ റവയും, കാൽ ടീസ്പൂൺ ഗരം മസാലയും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തയ്യാറാക്കി വെച്ച അരപ്പിന്റെ കൂട്ടുകൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം അല്പം കായപ്പൊടിയും,കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയശേഷം
തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് പാനിലേക്ക് ഒഴിച്ചുകൊടുക്കുക. മാവിന്റെ കൺസിസ്റ്റൻസി കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം മാവിന്റെ ചൂടാറാനായി അല്പനേരം മാറ്റിവയ്ക്കാം. പലഹാരം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒരു പാനിൽ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവിനെ കൈ ഉപയോഗിച്ച് പരത്തി ചെറിയ പരത്തിയ മാവിന്റെ രൂപത്തിലേക്ക് ആക്കി എടുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ നാലുമണി പലഹാരം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rice Flour Snacks recipe Video Credit : Recipes By Revathi
Rice Flour Snacks are a delightful and versatile treat made using rice flour as the main ingredient. Popular in South Indian kitchens, these snacks can be sweet or savory, often including ingredients like coconut, jaggery, sesame seeds, cumin, or spices depending on the recipe. Common examples include kozhukatta, murukku, or ada. Easy to prepare and usually steamed or fried, rice flour snacks are enjoyed with tea or served during festivals and special occasions. Their soft or crunchy textures and rich flavors make them a favorite across generations.