റാഗി ഉണ്ടോ ? എങ്കിൽ ഇതാ വെറും 5 മിനുട്ടിൽ വളരെ ഹെൽത്തിയായ കിടുകാച്ചി പലഹാരം.!! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Easy special healthy Ragi snacks recipe
Easy special healthy Ragi snacks recipe
Easy special healthy Ragi snacks recipe: കുട്ടികൾക്ക് സ്നാക്ക് നൽകുമ്പോൾ ഹെൽത്തിയായവ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നവരായിരിക്കും മിക്ക അച്ഛനമ്മമാരും. എന്നാൽ അത്തരം ഹെൽത്തി സ്നാക്കുകൾ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള ഒരു ഹെൽത്തി
സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് അളവിൽ കപ്പലണ്ടി, മധുരത്തിന് ആവശ്യമായ ശർക്കര, കുറച്ച് നെയ്യ്, മാവ് കുഴച്ചെടുക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ എടുത്തുവെച്ച റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച്
നല്ലതുപോലെ ഇളക്കുക. അതിലേക്ക് വെള്ളം കുറേശ്ശെയായി ചേർത്ത് ഒരു ചപ്പാത്തി മാവിന്റെ രൂപത്തിൽ കുഴച്ചെടുക്കുക. കുഴച്ചുവെച്ച മാവിൽ നിന്നും ഒരു വലിയ ഉണ്ടയെടുത്ത് പരത്തി ഒരു പാനിൽ വെച്ച് ചൂടാക്കി എടുക്കണം. ഈയൊരു സമയത്ത് മാവിന്റെ ഇരുവശങ്ങളിലും അല്പം നെയ്യ് കൂടി തടവി കൊടുക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ ബാക്കി മാവ് കൂടി വട്ടത്തിൽ പരത്തി ചുട്ടെടുക്കാവുന്നതാണ്. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞ കപ്പലണ്ടി ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അതേ ജാറിലേക്ക് ശർക്കര ചേർത്ത്
നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം നേരത്തെ ചുട്ടുവച്ച മാവ് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. പൊടിച്ചെടുത്ത എല്ലാ ചേരുവകളും കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് ചെറിയ ഉരുളകളാക്കി ലഡുവിന്റെ രൂപത്തിലേക്ക് മാറ്റിയെടുക്കാം. റാഗി ഉപയോഗിച്ച് തയ്യാറാക്കുന്നതുകൊണ്ടു തന്നെ വളരെ ഹെൽത്തിയായ ഒരു സ്നേക്കായി ഇതിനെ കണക്കാക്കാവുന്നതാണ്. മാത്രമല്ല മറ്റു രീതികളിൽ റാഗി കഴിക്കുമ്പോൾ ഉണ്ടാകുന്ന ചവർപ്പും ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്നതല്ല. Amma Secret Recipes Easy special healthy Ragi snacks recipe
Ragi, also known as finger millet, is a highly nutritious whole grain packed with numerous health benefits. It is rich in calcium, iron, and dietary fiber, making it excellent for bone health, managing diabetes, and aiding digestion. Ragi is gluten-free, making it ideal for those with gluten intolerance. It also helps in weight management by keeping you fuller for longer and supports heart health due to its low fat content and high antioxidant levels. Including ragi in your diet can boost energy, improve skin health, and support overall wellness.
ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! വെറും 10 മിനിട്ടിൽ കുറഞ്ഞ ചേരുവയിൽ നാലുമണി പലഹാരം