മുട്ട ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! എളുപ്പത്തിലൊരു അടിപൊളി മുട്ട റോസ്റ്റ് റെസിപ്പി; നെയ്ച്ചോറിന്റെയും, പത്തിരിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ റെസിപ്പി | Easy & Tasty Egg Roast Recipe
Easy & Tasty Egg Roast Recipe
മുട്ട വെച്ച് ഉണ്ടാക്കുന്ന ഒരു പ്രധാന റെസിപ്പിയാണ് എഗ്ഗ് റോസ്റ്റ്. സാധാരണ ഇതിനുവേണ്ടി ഉപയോഗിക്കുന്ന ചേരുവകൾ ഒന്നുമില്ലാതെ തന്നെ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. ഇഞ്ചിയും വെളുത്തുള്ളിയും പോലും ഉപയോഗിക്കാതെ അതേ രുചിയോടെ വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients
- Eggs – six
- Onions – three
- Curry leaves
- Turmeric powder
- Chili powderFennel powder
- Garam masala
- Green chillies
- Tomatoes – three

How to make Easy & Tasty Egg Roast Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാൻ എടുത്ത് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാവാൻ വെക്കുക. ചൂടായതിനു ശേഷം ഇതിലേക്ക് അല്പം കറിവേപ്പില ചേർക്കാം. ഇനി മീഡിയം സൈസിലുള്ള മൂന്നു സവാള നീളത്തിൽ അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് അര ടീസ്പൂൺ ഉപ്പ് ചേർത്ത് സവാള നന്നായി വയറ്റിയെടുക്കണം.അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും,രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ പെരുംജീരകത്തിന്റെ പൊടിയും,
അല്പം ഗരം മസാലയും ചേർക്കാം. തുടർന്ന് രണ്ട് ചെറിയ പച്ചമുളകും ചേർത്ത് ഒരു മിനിറ്റ് നേരം വയറ്റിയെടുക്കാം. ശേഷം മീഡിയം സൈസിലുള്ള മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കണം. തുടർന്ന് നന്നായി വയറ്റുക. ശേഷം 250ml ചൂടുവെള്ളം ഇതിലേക്ക് ഒഴിക്കണം. ഇനി 10 മിനിറ്റ് നേരം അടച്ചു വെക്കാം. ശേഷം ആറ് മുട്ട വേവിക്കാനായി വെക്കുക. തുടർന്ന് ഇതിന്റെ തൊലി കളഞ്ഞ് രണ്ട് കഷ്ണങ്ങളാക്കി ഇതിലേക്ക് വെച്ചു കൊടുക്കാം. ശേഷം കാൽ കപ്പ് വെള്ളവും, അല്പം കറിവേപ്പിലയും, ആവശ്യമാണെങ്കിൽ അല്പം ഉപ്പും ചേർത്ത് അടച്ചുവെക്കാം. പാകമായതിനുശേഷം മുട്ട മറിച്ചിട്ട് മസാലയോട് കൂട്ടിച്ചേർക്കാവന്നതാണ്. Easy & Tasty Egg Roast Recipe Video Credit : Athy’s CookBook