രാവിലെ ഇനി ഇതൊരണ്ണം മാത്രം മതി.!! കറികൾ ഒന്നും വേണ്ട കിടിലൻ രുചിയിൽ പാൽ പുട്ട് | Paal Puttu Recipe
Paal Puttu Recipe
Paal Puttu Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ പല ധാന്യങ്ങൾ ഉപയോഗപ്പെടുത്തിയും പുട്ട് തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പുട്ടുകളിൽ നിന്നെല്ലാം
വ്യത്യസ്തമായി നല്ല രുചികരമായ പാൽ പുട്ട് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാൽ പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പുട്ടുപൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ പുട്ടിന് കുഴയ്ക്കുന്ന അതേ രീതിയിൽ സെറ്റ് ചെയ്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. കുറച്ചുനേരം കഴിഞ്ഞ്
അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ക്യാരറ്റും, കുറച്ചു തേങ്ങയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ പാൽപ്പൊടിയും, പഞ്ചസാരയും കൂടി പുട്ടു പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. പുട്ടു പാത്രത്തിൽ ആവി കയറുന്ന സമയം വരെ ഈയൊരു കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പാത്രത്തിൽ നിന്നും നല്ലതുപോലെ ആവി വന്നു തുടങ്ങുമ്പോൾ പുട്ടുകുറ്റിയുടെ ഏറ്റവും താഴത്തെ ലെയറിലായി കുറച്ച് തേങ്ങ ഫിൽ ചെയ്തു കൊടുക്കുക.
മുകളിൽ തയ്യാറാക്കിവെച്ച പുട്ടുപൊടി അതിനുമുകളിൽ തേങ്ങയുടെ കൂട്ട് എന്നിങ്ങനെ രണ്ടോ മൂന്നോ ലയറുകൾ സെറ്റ് ചെയ്ത് എടുക്കാം. അതിനുശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്ന അതേ രീതിയിൽ കുറഞ്ഞത് 8 മിനിറ്റ് എങ്കിലും ആവിയിൽ വെച്ച് പുട്ട് ഉണ്ടാക്കിയെടുക്കണം. സാധാരണ കഴിക്കുന്ന പുട്ടിനേക്കാൾ കൂടുതൽ രുചിയുള്ള ഈ ഒരു പാൽ പുട്ട് കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല പുട്ടുപൊടിയോടൊപ്പം പഞ്ചസാര ഇട്ടു കൊടുക്കുന്നതു കൊണ്ട് തന്നെ പ്രത്യേക കറികൾ ഒന്നും പുട്ട് കഴിക്കാനായി ആവശ്യവും വരുന്നില്ല. Paal Puttu Recipe Video Credit : Lubishas kitchen
To prepare milk puttu in this way, first put two cups of puttu powder in a bowl. Add a pinch of salt and enough water to it, set it in the same way as kneading regular puttu, and set it aside to rest for a while. After some time, add grated carrots and some coconut to it and mix it well. Then add two tablespoons of milk powder and sugar to the puttu powder and mix it well. Set this mixture aside to rest until the steam rises in the puttu bowl. When the steam starts coming out of the bowl well, fill the bottom layer of the puttu with some coconut. You can set the prepared puttu powder on top and two or three layers of coconut on top of it. After that, steam the puttu for at least 8 minutes in the same way as making regular puttu. There is no doubt that this milk puttu, which is tastier than the regular puttu, will be liked by both children and adults alike. Moreover, since sugar is added along with the puttu powder, no special curries are needed to eat puttu.
പയറും കഞ്ഞിയും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; കിടിലൻ റെസിപ്പി