Payaru Kanji Chammanthi

പയറും കഞ്ഞിയും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; കിടിലൻ റെസിപ്പി | Payaru Kanji Chammanthi

Payaru Kanji Chammanthi

  • Boiled rice – 200gm
  • Green gram -100gm
  • Fenugreek – 2 teaspoons
  • Garlic – 10 cloves
  • Water – 2 liters
  • Small onion – 20 cloves
  • Tamarind – 1 gooseberry sized piece
  • Ginger – 1 small piece
  • Green chillies – 2
  • Chili powder – 2 teaspoons
  • Grated coconut – 1 piece
  • Neem leaves -2 stalks
  • Salt – as needed

ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് വേവിച്ച അരി ഒരു 200ഗ്രാം ചേർത്ത് കൊടുക്കുക പിന്നീട് ചെറുപയർ 100 ഗ്രാം,ഉലുവ ഒരു രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക .അതിലേക്ക് ഒരു 10 ചെറിയ ഉള്ളി ചേർക്കുക വെളുത്തുള്ളി പത്തെണ്ണം. ആവശ്യത്തിന് വെള്ളം ചേർക്കുക ഇതെല്ലാം കൂടി നല്ല പോലെ കഴുകിയെടുക്കുക. മണ്ണെല്ലാം പോയി എന്ന് ഉറപ്പുവരുന്നത് വരെ നല്ലപോലെ കഴുകിയെടുക്കുക. ഗ്യാസ് സ്റ്റൗവിൽ ഒരു കുക്കർ വെച്ചതിനുശേഷം

ഈ കഴുകി വെച്ചത് എല്ലാം അതിലേക്ക് ഇടുക. രണ്ട് ലിറ്റർ വെള്ളം ചേർത്ത് കൊടുക്കുക. അടച്ചുവെച്ചതിനുശേഷം ഒരു മൂന്നോ നാലോ വിസിൽ വരുന്നത് വരെ കാത്തിരിക്കാം. കുക്കർ തുറന്നതിനു ശേഷം വെള്ളം കുറവാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക.അതിനുശേഷം നല്ലപോലെ ഇളക്കി കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക. കഞ്ഞി ഇവിടെ റെഡിയായിട്ടുണ്ട് അതൊരു സെർവിങ് ബൗളിലേക്ക് മാറ്റി വെക്കുക.

ഇനി നമുക്ക് ഇവിടെ കൂടെ കഴിക്കാനുള്ള ചമ്മന്തിയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇതിനായിട്ട് ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി ചേർത്തു കൊടുക്കുക. പിന്നീട് ഇഞ്ചി ചേർക്കുക ഇവിടെ ഒരു ചെറിയ കഷണം ഇഞ്ചിയാണ് പൊടിപൊടിയായിട്ട് അരിഞ്ഞ് ചേർത്തിരിക്കുന്നത്. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അതിനുശേഷം നല്ലപോലെ മിക്സിയുടെ ജാറിൽ ബ്ലെൻഡ് ചെയ്തെടുക്കുക. മിക്സിയുടെ ജാറ് തുറന്നതിനു ശേഷം അതിലേക്ക്

രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ചിരകിയ തേങ്ങ, രണ്ട് തണ്ട് വേപ്പില ചേർത്ത് കൊടുക്കുക ഇതെല്ലാം കൂടി നല്ലപോലെ അരച്ച് പേസ്റ്റ് ആക്കുക. വീണ്ടും മിക്സിയുടെ ജാർ തുറന്നതിനു ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, 10 ചെറിയ ഉള്ളി ഇതെല്ലാം കൂടി ചേർത്തിട്ട് വീണ്ടും മിക്സിയുടെ ജാറിൽ പേസ്റ്റ് ആക്കി എടുക്കുക. നല്ല രുചിയേറും ചമ്മന്തി ഇവിടെ തയ്യാറായിട്ടുണ്ട്. ഈയൊരു ചമ്മന്തി കഞ്ഞിയുടെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും. ഇതെന്തായാലും നിങ്ങളൊന്ന് ട്രൈ ചെയ്തു നോക്കുക. Payaru Kanji Chammanthi.Video credit : Kanyakumari Homemade Cooking Recipes