Easy Way to Make Nice Pathiri recipe

നൈസാണ് നൈസ് പത്തിരി; ഇനി ആർക്കും പത്തിരി ഉണ്ടാക്കാം.!! ഇനി നല്ലസോഫ്റ്റ്‌ പത്തിരി കിട്ടാൻ ഇതുപോലെചെയ്യൂ.. | Easy Way to Make Nice Pathiri recipe

Easy Way to Make Nice Pathiri recipe

Easy Way to Make Nice Pathiri recipe: നമ്മുടെയെല്ലാം വീടുകളിൽ ബ്രേക്ക് ഫാസ്റ്റ് ആയും അല്ലാതെയും സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും പത്തിരി. പ്രത്യേകിച്ച് നോമ്പുകാലത്ത് മിക്ക വീടുകളിലും പത്തിരി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ്. എന്നാൽ മിക്ക ആളുകളുടെയും പരാതി എത്ര ശ്രദ്ധിച്ചാലും നൈസ് പത്തിരി തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്നതായിരിക്കും.

വളരെ സോഫ്റ്റ് ആയ നൈസ് പത്തിരി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു പാത്രം എടുത്ത് ആവശ്യമുള്ള അത്രയും പത്തിരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക. അതായത് ഒരു കപ്പ് അളവിലാണ് പത്തിരിപ്പൊടി എടുക്കുന്നത് എങ്കിൽ ഒന്നര കപ്പ് എന്ന് അളവിലാണ് പത്തിരി തയ്യാറാക്കുമ്പോൾ വെള്ളം ഉപയോഗിക്കേണ്ടത്. അതുകൊണ്ടു തന്നെ എടുക്കുന്ന പൊടിയുടെ അളവ് കൃത്യമായിരിക്കാൻ

പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ എടുത്ത പൊടിയുടെ അളവിനേക്കാൾ അരക്കപ്പ് കൂട്ടി വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ ഡാൽഡ എന്നിവ ചേർത്ത് നല്ലതുപോലെ വെള്ളം മിക്സ് ചെയ്ത് ചൂടാക്കാനായി വയ്ക്കുക. വെള്ളം തിളച്ചു വരുമ്പോൾ എടുത്തുവച്ച പത്തിരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കി വെള്ളം മുഴുവൻ പൊടിയിലേക്ക് വലിച്ചെടുക്കുന്ന രീതിയിൽ ആയി മാറണം.

ശേഷം ഫ്ലെയിം ഓഫ് ചെയ്ത് പത്തിരിപ്പൊടി അൽപ നേരം കൂടി അടച്ചു വയ്ക്കണം.ഒന്ന് ചൂട് വിട്ട് വരുമ്പോൾ മാവ് തരികൾ ഇല്ലാതെ നല്ലതുപോലെ കുഴച്ച് നീളത്തിൽ ആക്കി മാറ്റിവയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കണം. പത്തിരി ഉണ്ടാക്കുന്നത് പ്രസ് മെഷീൻ ഉപയോഗിച്ചിട്ടാണ് എങ്കിൽ അതേ വട്ടത്തിൽ ഒരു പ്ലാസ്റ്റിക് കവർ കട്ട് ചെയ്ത് എടുക്കണം. ശേഷം ഓരോ ഉരുളകളായി ആ പ്ലാസ്റ്റിക് കവറിന് മുകളിൽ വെച്ച് പ്രസ്സ് ചെയ്ത് വട്ടത്തിൽ ആക്കി എടുക്കാം. ശേഷം പത്തിരി ചുടാനുള്ള ചട്ടി ഓൺ ചെയ്ത് ഓരോ പത്തിരിയും തിരിച്ചും മറിച്ചും മൂന്നു പ്രാവശ്യം എങ്കിലും ഇട്ട് ചുട്ടെടുക്കണം. ഇപ്പോൾ നല്ല പെർഫെക്റ്റ് വട്ടത്തിലുള്ള സോഫ്റ്റ് പത്തിരി റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.