വീട്ടിൽ പഴയ കടലാസ്സ് പെട്ടി ഉണ്ടോ ? എങ്കിൽ ഇനി പൂന്തോട്ടം നിറക്കാൻ ഇതുമാത്രം മതി; ചിതൽ വരാത്ത ഭാരക്കുറവോട് കൂടിയ ഒരു പോട്ട് മിക്സ് തയ്യാറാക്കാം! | Cardboard Boxes for Floriculture
Cardboard Boxes for Floriculture
Cardboard Boxes for Floriculture: ഇന്ന് മിക്ക വീടുകളിലും സ്ഥല പരിമിതി ഒരു വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ പൂച്ചെടി കളും പച്ചക്കറിയുമെല്ലാം നട്ടു പിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ചെടിച്ചട്ടിയുടെ ഭാരം കുറച്ച് ചിതൽ പോലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരു പോട്ട് മിക്സ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.
ചെടി ചട്ടിയുടെ കനം കുറയ്ക്കുന്നതിനായി ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത് കാർഡ്ബോർഡ് പെട്ടികളുടെ ഭാഗമാണ്. കാർഡ്ബോർഡ് പെട്ടിയിൽ പ്ലാസ്റ്റിക് വരുന്ന ഭാഗങ്ങളെല്ലാം മുഴുവനായും മുറിച്ചു മാറ്റിയ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഇത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ചട്ടിയുടെ മുക്കാൽ ഭാഗത്തോളം ഫിൽ ചെയ്ത് നൽകാവുന്നതാണ്. അതിനുശേഷം ആണ് പോട്ട് മിക്സ് തയ്യാറാക്കേണ്ടത്. ഒരു കപ്പ് അളവിലാണ് മണ്ണ് ഉപയോഗിക്കുന്നത് എങ്കിൽ
അതിലേക്ക് ഒരുപിടി വേർമി കമ്പോസ്റ്റ്, ഒരു പിടി ചാണകപ്പൊടി, കാൽ ഭാഗം എല്ലുപൊടി എന്നിങ്ങനെയാണ് പോട്ട് മിക്സിനായി ഉപയോഗിക്കേണ്ടത്. ചെടികളുടെ വളർച്ചയ്ക്കും വേരിന്റെ വളർച്ചക്കുമെല്ലാം വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് എല്ലുപൊടി. അവയോടൊപ്പം തന്നെ അല്പം വേപ്പിൻ പിണ്ണാക്കിന്റെ പൊടി കൂടി ഉപയോഗിക്കാവുന്നതാണ്. ഇത് മണ്ണിൽ വളരെ പെട്ടെന്ന് അലിഞ്ഞ് ചേരുന്നതിന് സഹായിക്കുന്നു.ഈയൊരു വളം ഉപയോഗിക്കുന്നത് ചെടിയിൽ നൈട്രജൻ കണ്ടന്റ്
കൂട്ടുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ വളങ്ങളും മണ്ണിൽ നല്ലതു പോലെ മിക്സ് ചെയ്ത ശേഷം പോട്ടിൽ നിറച്ച് കൊടുക്കാവുന്നതാണ്. ചെടി നടുന്നതിന് മുൻപായി നടുക്ക് കുഴിയെടുത്ത് കുറച്ച് വോംപൗഡർ കൂടി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ചെടി നട്ടു കൊടുക്കാം. ചെടി നട്ടു പിടിപ്പിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : ponnappan-in Cardboard Boxes for Floriculture
Cardboard boxes play a vital role in the floriculture industry by providing a lightweight, cost-effective, and eco-friendly solution for packaging and transporting flowers. These boxes are designed to protect delicate blooms from damage during handling and transit, maintaining freshness and quality. With proper ventilation holes and moisture-resistant coatings, cardboard boxes help regulate temperature and humidity, crucial for preserving floral longevity. They can also be customized in size, shape, and branding, making them ideal for both local and export markets. Overall, cardboard packaging supports the efficient, safe, and sustainable movement of flowers from farms to consumers.