സദ്യയിലെ പ്രധാനി ആയ വടുകപുളി അച്ചാർ.!! പണ്ടുള്ളവർ ഇങ്ങനെ ചെയ്യുന്നത് കൊണ്ടായിരുന്നു കയ്പ് ഇല്ലാതെ സ്വാദോടെ കഴിച്ചിരുന്നത്.. സൂത്രമിതാ | Vadukapuli naranga achar Recipe
Tasty Vadukapuli naranga achar Recipe
Vadukapuli naranga achar Recipe: ഓണത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പേ നമ്മൾ തുടങ്ങും. അതിൽ പ്രധാനമാണ് നാരങ്ങാ കറി. കൈപ്പില്ലാത്ത നാരങ്ങാകറി എല്ലാവർക്കും ഇഷ്ട്ടമാണ്. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കാം.
- Vadakkapuli Lemon – 750 grams
- Garlic – 3/4 cup
- Curry leaves – a handful
- Green chillies – 15
- Salt – as required
- Ghee – 3 tablespoons
- Mustard – 1 tablespoon
- Kashmiri chilli powder – 5 tablespoons
- Roasted fenugreek – 1 teaspoon
- Caramel powder – 1.5 teaspoon
- Sugar – 1.5 teaspoon
ആദ്യം തന്നെ നാരങ്ങയുടെ തൊലി നല്ല മാർദ്ദവമുള്ളതാക്കി എടുക്കണം അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടു മിനിറ്റ് തിളപ്പിക്കുക.ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 5 മിനിറ്റ് നാരങ്ങ ഇട്ട് വെക്കുക.നാരങ്ങ നല്ലപോലെ ചൂടറിയതിനു ശേഷം വെള്ളമെല്ലാം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും മുറിച്ച് കളഞ്ഞു, കുരുവും വെളുത്ത പാടയും മാറ്റിയതിന് ശേഷം ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത്
നന്നായി യോജിപ്പിച്ചതിനു ശേഷം അര മണിക്കൂർ മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ 3 ടേബിൾസ്പൂൺ നല്ലെണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ കടുക് ഇട്ട് നന്നായി പൊട്ടിയതിനു ശേഷം അരിഞ്ഞ വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ഇട്ട് ചെറുതായി വഴറ്റുക. ശേഷം തീ ഓഫ് ചെയ്ത്, 5 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ ഉലുവപൊടി, ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക.സ്വാദ് ക്രമീകരിക്കുന്നതിനായി ഒന്നര ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കാം. ഇനി ഇതെല്ലാം നന്നായി തണുക്കണം. വഴറ്റിയ പാത്രവും പൊടികളും എല്ലാം തണുത്തു കഴിഞ്ഞാൽ നേരത്തെ അരിഞ്ഞു ഉപ്പു പുരട്ടി വെച്ച നാരങ്ങ ഇതിലേക്ക് ഇട്ട് പൊടിഞ്ഞു പോകാതെ ഇളക്കിയെടുക്കുക. Video Credit : Jess Creative World
Vadukapuli naranga achar is a traditional South Indian pickle made from the large, thick-skinned citrus fruit called vadukapuli naranga, also known as wild lemon or giant lemon. This pickle is especially popular in Kerala and Tamil Nadu, often prepared during festivals or served as a side dish with rice and curd. The fruit’s naturally tangy and slightly bitter taste is balanced with spices like mustard seeds, red chili powder, turmeric, and a tempering of asafoetida in sesame oil. It is known for its bold, zesty flavor and long shelf life, making it a cherished homemade delicacy in many households.