Cherupayar in unniyappam chatti

ചെറുപയർ ഉണ്ണിയപ്പം ചട്ടിയിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! ഇനി 4 മണി പലഹാരം എന്നും ഇതുതന്നെ | Cherupayar in unniyappam chatti

Cherupayar in unniyappam chatti

Cherupayar in unniyappam chatti: ഇവനിംഗ് സ്റ്റാക്കുകളിൽ വ്യത്യസ്തത പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. അവയിൽ തന്നെ ഹെൽത്തിയായ സ്നാക്ക് ഉണ്ടാക്കാനാണ് കൂടുതൽ പേർക്കും താൽപര്യം. അത്തരത്തിൽ ഹെൽത്തി സ്നാക്ക് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചെറുപയർ വച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം.

അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് അളവിൽ ചെറുപയർ നന്നായി കഴുകി തുടച്ച് എടുക്കണം. ഇത് വെള്ളം മുഴുവൻ പോയി നല്ലതുപോലെ വാർന്നു കഴിഞ്ഞാൽ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഇട്ടു കൊടുക്കുക. ചെറുപയറിന്റെ നിറം മാറി ഇളം ബ്രൗൺ നിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം കാൽ കപ്പ് അളവിൽ നിലക്കടല കൂടി പാനിലേക്ക് ഇട്ട് വറുത്തെടുക്കുക. അത് തൊലി കളഞ്ഞ് മാറ്റി വയ്ക്കാവുന്നതാണ്. ശേഷം വറുത്തുവെച്ച

ചെറുപയർ മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചെടുക്കാം. തൊലി കളഞ്ഞുവെച്ച നിലക്കടല കൂടി ഇതേ മിക്സിലേക്കിട്ട് നല്ലതുപോലെ ഒന്ന് കറക്കി എടുക്കാവുന്നതാണ്. ശേഷം അതേ പാനിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ അല്പം നെയ്യ് കൂടി ചേർത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കാം. ഇതിലേക്ക് കുറച്ച് ഏലക്ക പൊടിച്ചതും ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പലഹാരത്തിന് ആവശ്യമായ ശർക്കരപ്പാനിയാണ് അടുത്തതായി തയ്യാറാക്കേണ്ടത്. അതിനായി പാൻ അടുപ്പത്ത് വെച്ച് അരക്കപ്പ്

  • Protein: Green gram is a good source of plant-based protein, essential for building and repairing tissues.
  • Fiber: It’s rich in both soluble and insoluble fiber, which aids digestion, promotes gut health, and can help with weight management.
  • Vitamins and Minerals: Green gram is a good source of vitamins like A, C, and B6, as well as minerals like iron, magnesium, potassium, and folate.
  • Antioxidants: It contains antioxidants that help protect the body against damage from free radicals, potentially reducing the risk of chronic diseases

അളവിൽ ശർക്കരയിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാനിയാക്കി അരിച്ചെടുത്ത് മാറ്റുക. തയ്യാറാക്കിയ പൊടിയും തേങ്ങയും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കാം. പിന്നീട് ഈ കൂട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുത്ത് സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു പലഹാരത്തിന് പ്രത്യേക ഷേയ്പ്പ് കിട്ടാനായി ഒരു ഉണ്ണിയപ്പ ചട്ടിയെടുത്ത് അതിൽ അല്പം എണ്ണ തടവി ഓരോ മാവിന്റെ ഉരുളകളായി വെച്ച് പ്രസ് ചെയ്തു കൊടുക്കാം. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ കൊണ്ടുള്ള സ്നാക്ക് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks Cherupayar in unniyappam chatti

ഇനി റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ കൊണ്ടാട്ടം വെറും 5മിനിറ്റിൽ.! ഇതൊന്നു പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും