Egg 65 recipe

എൻ്റെ പൊന്നോ!! പൊളി ഐറ്റം.! വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു മുട്ട പൊക്കവട ഉണ്ടാക്കി നോക്കിയാലോ ? Egg 65 recipe

Egg 65 recipe

Egg 65 recipe: വളരെ പെട്ടെന്ന് കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു നാലുമണി പലഹാരമാണ് ഇന്നത്തെ റെസിപ്പി, കുറച്ചു ചേരുവകൾ കൊണ്ട് നാലുമണിക്ക് ഒരു കിടിലൻ പലഹാരം തയ്യാറാക്കാം, മുട്ട കൊണ്ടാണ് ഈ സ്നാക്സ് ഉണ്ടാക്കുന്നത് വളരെ രുചികരമായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുട്ട പക്കവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!

  • 7 eggs
  • 1/2 teaspoon ginger garlic paste
  • 1/2 cup chickpea flour
  • 2 green chilies
  • Salt as required
  • 1/2 teaspoon chicken masala
  • 1 3/4 teaspoon chili powder

തയ്യാറാക്കാൻ വേണ്ടി 6 മുട്ട എടുക്കുക ശേഷം പുഴുങ്ങി തൊലി കളഞ്ഞെടുക്കുക, ശേഷം മുട്ടയുടെ മഞ്ഞയും വെള്ളയും സെപ്പറേറ്റാക്കി എടുക്കുക, ശേഷം മുട്ടയുടെ വെള്ള ചെറുതായി കട്ട് ചെയ്ത് എടുക്കുക, ശേഷം ഇത് വലിയ ഒരു പാത്രത്തിലേക്ക് മാറ്റുക, എന്നിട്ട് ഇതിലേക്ക് 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം 1/2 കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് നാലു മുട്ടയുടെ കുരു ചേർത്തു കൊടുക്കുക വേണമെങ്കിൽ ആറെണ്ണവും ചേർക്കാം, ശേഷം ഇതിലേക്ക് 2 പച്ചമുളക് അരിഞ്ഞത്, 1 ടീസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ ചിക്കൻ മസാല,

1 3/4 ടീസ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് കൊടുത്ത് കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് കലക്കി ഒഴിച്ചുകൊടുക്കുക, ശേഷം കൈക്കൊണ്ട നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് നന്നായി കൈകൊണ്ട് ഉരുട്ടിയെടുക്കുക, ശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കാൻ വേണ്ടി അടുപ്പത്ത് പേൻ വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായാൽ കൈകൾ കയ്യിൽ എണ്ണ പുരട്ടിക്കൊടുത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്ത് ഫ്രൈ ചെയ്ത് എടുക്കുക, മീഡിയം ഫ്ലെയിമിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക, ഒരു ഭാഗം മുറിഞ്ഞു വരുമ്പോൾ

Egg 65 is a popular and flavorful Indian snack, known for its crispy exterior and spicy, tangy taste. This dish is made by marinating hard-boiled eggs in a blend of yogurt, red chili powder, ginger-garlic paste, turmeric, and garam masala. The eggs are then coated with a seasoned flour mixture, typically using rice flour and all-purpose flour, and deep-fried until golden and crispy. To prepare Egg 65, begin by boiling eggs and peeling them. Then, prepare a marinade using yogurt, spices, and a touch of salt. Let the eggs marinate for 15-20 minutes. Afterward, dip the eggs into a batter made of flour, cornflour, and more spices. Heat oil in a pan and fry the eggs until crispy and golden brown. Finally, garnish with fresh coriander leaves and serve hot as an appetizer or snack.

അടുത്ത ഭാഗവും ഇട്ടു ഫ്രൈ ചെയ്തെടുക്കുക, ശേഷം ഇത് കഴിക്കാൻ വേണ്ട സോസ് ഉണ്ടാക്കാൻ വേണ്ടി അടുപ്പത്ത് ഒരു പാൻ വെച്ച് ചൂടാക്കുക ശേഷം അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ അതിലേക്ക് 5 6 വെളുത്തുള്ളി അരിഞ്ഞത്, ഒരു ചെറിയ സവാള അരിഞ്ഞത് എന്നിവ ഇട്ട് കൊടുക്കുക, സവാള ചെറുതായി മൂത്തു വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക്, ഒരു വറ്റൽ മുളക്, എന്നിവ ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് ക്യാപ്സിക്കത്തിന്റെ ഒരു കഷണം അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, 2 ടേബിൾ സ്പൂൺ ഷീസ്വാൻ സോസ്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക, ശേഷം ഇതിലേക്ക് ഈ സ്നാക്സ് ഇട്ടു കൊടുത്ത് മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞത് ഇട്ടുകൊടുക്കുക, ഇപ്പോൾ മുട്ട കൊണ്ടുള്ള അടിപൊളി ടേസ്റ്റി പലഹാരം തയ്യാറായിട്ടുണ്ട്!!! Egg 65 recipe Recipes By Revathi