പണ്ടത്തെ മുത്തശ്ശിമ്മാർ തയ്യാറാക്കുന്ന ടേസ്റ്റി പാവയ്ക്ക മോരുകറി.! ഇഷ്ടമില്ലാത്തവരും കഴിച്ചുപോവും റെസിപ്പി | Bitter Gourd yoghurt Curry
Bitter Gourd yoghurt Curry
Bitter Gourd yoghurt Curry: പാവയ്ക്ക ഇഷ്ടമല്ലാത്തവരും കൂടി കഴിച്ചു പോകുന്ന ഒരു കിടിലൻ മോരു കറി തയ്യാറാക്കിയാലോ.കൈപ്പും എരുവും പുളിയും എല്ലാം കൂടെ മിക്സായ ഒരു അടിപൊളി റെസിപ്പിയാണിത്. കുഴച്ച ചോറിൽ ഇതൊരല്പം ഒഴിച്ച് കഴിച്ചു നോക്കൂ. അപാര രുചിയാണ്. ഉച്ചഭക്ഷണത്തിന് ഇതൊന്നു വിളമ്പി നോക്കൂ.പാവയ്ക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം..
Ingredients: Bitter Gourd yoghurt Curry
- Papaya – 1
- Curry leaf
- Salt
- Turmeric powder
- Green chilli
- Yogurt – 250 ml
- Mustard
- Grated chilli
- Chilli powder

How to make Bitter Gourd yoghurt Curry
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു മീഡിയം സൈസിലുള്ള പാവയ്ക്ക എടുക്കുക. ഇനി ഇത് കഴുകി വൃത്തിയാക്കിയതിന് ശേഷം നീളത്തിലോ വട്ടത്തിലോ ചെറുതായി അരിയുക. തുടർന്ന് ഇതിന്റെ അകത്തുള്ള കുരു എടുത്തു മാറ്റാം. പിന്നീട് ഒരു പാനിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. നന്നായി ചൂടായതിനു ശേഷം അരിഞ്ഞുവെച്ച പാവയ്ക്ക ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇത് മൊരിഞ്ഞു വരുന്നതുവരെ ഇളക്കുക.ഇനി അല്പം കറിവേപ്പിലയും,
ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, എരുവിനായി രണ്ടു പച്ചമുളകും ഇട്ട് ഇളക്കി കൊടുക്കാം. പിന്നീട് 250 ml കട്ടി തൈര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. തൈര് പിരിഞ്ഞു പോകാൻ സാധ്യതയുള്ളതുകൊണ്ട് ഇത് ഒഴിക്കുന്നതിനു മുമ്പായി ഫ്ലെയിം ഓഫ് ചെയ്യാം. തുടർന്ന് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് അത് ചൂടായതിനു ശേഷം വറ്റൽ മുളകും, അല്പം കടുകും, കറിവേപ്പിലയും, ചെറിയ ഉള്ളിയും അതിലേക്കിട്ട് നന്നായി വയറ്റിയെടുക്കുക. ഇനി ഇതിന്റെ നിറം മാറി വരുമ്പോൾ അല്പം കാശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കാം. തുടർന്ന് ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. തുടർന്ന് നന്നായി മിക്സ് ചെയ്യാം. രുചികരമായ പാവയ്ക്ക മോരുകറി റെഡി. Video Credit : Athy’s CookBook Bitter Gourd yoghurt Curry
Bitter gourd may have a strong taste, but it’s a powerhouse of nutrition and offers several health benefits:
- Controls Blood Sugar – Bitter gourd contains compounds like charantin and polypeptide-p that help reduce blood glucose levels, making it especially beneficial for diabetics.
- Boosts Immunity – Rich in vitamin C and antioxidants, it strengthens the immune system and helps the body fight infections.
- Supports Liver Health – Bitter gourd helps detoxify the liver and improves liver enzyme function.
- Promotes Weight Loss – Low in calories and high in fiber, it increases satiety and reduces hunger cravings.
- Improves Skin Health – Its antimicrobial and anti-inflammatory properties can help treat acne, rashes, and other skin issues.
