വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട.! ഇതറിഞ്ഞാൽ മത്തൻ കൃഷി ഈസി ആയി ചെയ്യാം | Tip for mathanga krishi
Tip for mathanga krishi
Tip for mathanga krishi: വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക്
തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി തിരഞ്ഞെടുക്കണം. ഒന്നുകിൽ വാങ്ങിച്ചതോ അതല്ലെങ്കിൽ വീട്ടിൽ തന്നെ ലഭിക്കുന്ന മത്തനിൽ നിന്നോ വിത്തെടുത്ത് ഉണക്കി ചെടി വളർത്തിയെടുക്കാവുന്നതാണ്. വീട്ടിൽ തന്നെയുള്ള മത്തൻ മുറിച്ച് അതിൽ നിന്നുള്ള വിത്താണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ മത്തൻ വിത്തുകൾ
വെള്ളത്തിലിട്ട് നല്ല രീതിയിൽ കഴുകി എടുക്കണം. വെള്ളമെല്ലാം പോയ ശേഷം വിത്ത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. പാവാനാവശ്യമായ വിത്ത് മാത്രം പുറത്തുവച്ച് ബാക്കി ഒരു പേപ്പറിലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ പിന്നീട് ഉപയോഗപ്പെടുത്താവുന്നതാണ്. മത്തൻ നട്ടുവളർത്താൻ ആവശ്യമായ ജൈവവള കമ്പോസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതിനായി 15 ദിവസം മുൻപ് തന്നെ മണ്ണിലേക്ക് പച്ചക്കറി വേസ്റ്റ് ഇട്ട് സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ഒരു ലയർ മണ്ണ്, ഒരു ലയർ ജൈവവള വേസ്റ്റ് എന്നിങ്ങനെ നിറച്ച് കൊടുക്കുകയാണെങ്കിൽ അത് പെട്ടെന്ന്
ഉണങ്ങി കിട്ടുന്നതാണ്. വിത്ത് പാവി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെറിയ ചെടികളായി അവ രൂപാന്തരപ്പെടും. അത് പറിച്ചെടുത്ത് തയ്യാറാക്കിവെച്ച ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണിൽ നട്ടു പിടിപ്പിക്കുക. ചെടി അത്യാവശ്യം നല്ല രീതിയിൽ വളർന്നു കിട്ടി കഴിഞ്ഞാൽ പ്രാണികളുടെ ശല്യം ഇല്ലാതാക്കാനായി മുതിര അതിനു ചുറ്റും പാവി കൊടുക്കാവുന്നതാണ്. വളർന്നു വരുന്ന മുതിരച്ചെടി നല്ല ഒരു ജൈവ വളക്കൂട്ടാണ്. ചെടിയിൽ പൂക്കൾ വന്നു തുടങ്ങി കഴിഞ്ഞാൽ പിന്നീട് വളരെ പെട്ടെന്ന് തന്നെ കാൽഫലങ്ങൾ ഉണ്ടാകുന്നതാണ്. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം. video Credit: PRS Kitchen
Pumpkin is a nutrient-rich vegetable packed with health benefits. It’s low in calories and high in vitamins A, C, and E, which help boost immunity, improve vision, and support skin health. Its high fiber content aids digestion and promotes heart health. The antioxidants in pumpkin, like beta-carotene, help fight inflammation and may reduce the risk of chronic diseases. Pumpkin seeds are also beneficial—they’re rich in magnesium, zinc, and healthy fats that support brain, heart, and prostate health.
സോയയും മുട്ട തോടും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! ഇനി മുറ്റം നിറയെ റോസാപ്പൂക്കൾ തിങ്ങി നിറയും