Wheat Halwa Recipe

ഗോതമ്പ് പൊടിയും, ശർക്കരയും ഉണ്ടോ ? വായിലിട്ടാൽ അലിഞ്ഞു പോകും പലഹാരം | Wheat Halwa Recipe

Wheat Halwa Recipe

Wheat Halwa Recipe: എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി

എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം ഇതിൽ നിന്നും ഊറി വരുന്ന മുകളിലുള്ള വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അരിച്ചെടുത്ത മാവിന്റെ കൂട്ട് നല്ല രീതിയിൽ കുറുക്കിയെടുക്കുക.

അതിലേക്ക് ശർക്കര പൊടിച്ചെടുത്തത് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശർക്കരയും മാവിലേക്ക് ചേർന്ന് നന്നായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നട്ട്സും, ടൂട്ടി ഫ്രൂട്ടിയും, കുറച്ച് നെയ്യും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ശേഷം ഏലയ്ക്ക പൊടിച്ചതും, അല്പം ഉപ്പും, പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക.

മാവിന്റെ കൂട്ട് നന്നായി കട്ടിയായി കുറുകി തുടങ്ങുമ്പോൾ കുറച്ചുകൂടി നെയ്യ് അതിലേക്ക് ചേർത്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് ഒരു ട്രേയിലേക്ക് ഒഴിച്ച് ഒന്ന് സെറ്റാകനായി വയ്ക്കുക. ശേഷം കട്ട് ചെയ്തെടുത്താൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Wheat Halwa Recipe Recipes By Revathi

Wheat Halwa is a rich and traditional Indian dessert made with whole wheat flour (atta), ghee, sugar, and water. The flour is slowly roasted in ghee until it turns golden brown and releases a nutty aroma. A sugar syrup is prepared separately and then combined with the roasted flour, continuously stirred until it thickens to a glossy, smooth consistency. The addition of cardamom enhances its flavor, and garnishing with roasted cashews and raisins adds a delightful crunch. This melt-in-the-mouth sweet is popular during festivals and special occasions, especially in South Indian households.

ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു ബീഫ് ചുക്ക.! ഇതൊന്ന് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും; വായിൽ കപ്പലോടും ബീഫ് ചുക്ക ഉണ്ടാക്കാം വളരെ എളുപ്പത്തിൽ