ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു ബീഫ് ചുക്ക.! ഇതൊന്ന് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും; വായിൽ കപ്പലോടും ബീഫ് ചുക്ക ഉണ്ടാക്കാം വളരെ എളുപ്പത്തിൽ | Beef Chukka Recipe
Beef Chukka Recipe
Beef Chukka Recipe: ചിക്കൻ ചുക്കയിൽ നിന്നും വെറൈറ്റി ആയി ബീഫ് ചുക്ക ഉണ്ടാക്കാൻ പഠിച്ചാലോ..റെസ്റ്റോറന്റിൽ നിന്ന് വാങ്ങുന്ന തരത്തിൽ രുചികരമായി ഇത് നമുക്ക് വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാം. ബീഫ് പ്രേമികളായ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാവും ഈ കിടിലൻ റെസിപ്പി. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- Beef – 500-700 grams
- Turmeric powder – as required
- Vegetable oil – as required
- Salt
- Kashmiri chilies – 6 pieces
- Coriander powder
- Mustard – 1 teaspoon
- Perum cumin – 1 teaspoon
- Patta – 2 pieces
- Cardamom – a little
- Small cumin – 1/2 teaspoon
- Garlic – 5 pieces
- Black chili
- Green chili
- Onion – 2 pieces
ഇത് തയ്യാറാക്കാനായി ആദ്യം 500-700 ഗ്രാം ബീഫ് (എല്ലോടു കൂടിയത് ) എടുക്കുക. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണയും, ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കാൽ കപ്പോ അര കപ്പോ വെള്ളവും കൂടെ ചേർത്ത് പ്രഷർ കുക്കറിൽ ഇട്ട് വേവിക്കാം.6-7 വിസിൽ വരുന്നത് വരെ കാത്തിരിക്കാം. ഇനി ഇതിന് വേണ്ടിയുള്ള മസാലപ്പൊടി തയ്യാറാക്കണം. അതിനായി ആദ്യമായി ചൂടായ ഒരു പാനിലേക്ക് 6 കാശ്മീരി മുളക് ഇട്ട് കൊടുക്കുക.
ഇനി ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർക്കാം. ശേഷം ഒരു ടീ സ്പൂൺ വിധം കടുകും പെരും ജീരകവും ഇടുക.ഇനി അര ടീസ്പൂൺ ചെറിയ ജീരകവും,രണ്ട് പട്ടയും,മൂന്ന് ഗ്രാമ്പുവും, അല്പം ഏലക്കായയും ചേർക്കാം. ലോ ഫ്ലെയ്മിൽ ഇട്ട് ഇത് റോസ്റ്റ് ചെയ്തെടുക്കാം.ഇതിന്റെ നിറം മാറി വരുന്ന സമയത്ത് അല്പം ഉലുവ കൂടെ ചേർത്ത് മിക്സ് ചെയ്യാം. ഇവയെല്ലാം ഒന്ന് ചൂടായതിന് ശേഷം തീയിൽ നിന്നും ഇറക്കി വെക്കാം. ഒന്ന് തണുത്തതിന് ശേഷം മിക്സി ജാറിലിട്ട് പൊടിച്ചെടുക്കുക. അടുത്തതായി വലിയ 5 വെളുത്തുള്ളിയും മൂന്ന് പച്ചമുളകും കുറച്ച് കുരു മുളകും ചേർത്ത് അരച്ചെടുക്കണം.
Take two tablespoons of coconut oil. Add some curry leaves to it and then add the garlic and green chilli powder that you have previously ground and mix well. Now add half a tablespoon of chilli powder and mix well. Now add the cooked beef and mix it. This should be done with the beef water. Now add the ground masala powder and mix it. If desired, you can add a little tamarind water. Now add the ground onion to it. Then mix well for a while. Beef Chukka is ready. Kannur kitchen
ശേഷം മറ്റൊരു പാൻ എടുത്ത് അതിലേക്ക് രണ്ട് മീഡിയം സൈസിലുള്ള സവാള അരിഞ്ഞത് ഇട്ട് വയറ്റി എടുക്കണം.നന്നായി ക്രിസ്പി ആയി വരുന്നത് വരെ വയറ്റി എടുക്കണം. ശേഷം ഇതൊന്ന് കൈ കൊണ്ട് നന്നായി പൊടിച്ചെടുക്കാം. ഇനി ഒരു പാൻ എടുക്കുക. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുക്കാം. അതിൽ ഇത്തിരി കറിവേപ്പില ഇട്ടതിന് ശേഷം നേരത്തെ പൊടിച്ച് വച്ച വെളുത്തുള്ളിയും പച്ചമുളകും ചേർന്നിട്ടുള്ള മിക്സ് ഇതിലേക്ക് ഇട്ട് കൊടുത്ത് നന്നായി ഇളക്കുക. ഇനി അര ടേബിൾ സ്പൂൺ മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. വേവിച്ച് വച്ച ബീഫ് ഇനി ഇതിലേക്കിട്ട് ഇളക്കാം. ബീഫിന്റെ വെള്ളത്തോട് കൂടി വേണം ഇങ്ങനെ ചെയ്യാൻ. ഇനി പൊടിച്ചു വച്ച മസാലപ്പൊടി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. വേണമെങ്കിൽ അല്പം പുളി വെള്ളം ചേർക്കാം.ഇനി പൊടിച്ചു വച്ച ഉള്ളിയും ഇതിലേക്ക് ഇടാം.തുടർന്ന് നന്നായി കുറച്ച് നേരം ഇളക്കിയെടുക്കാം. ബീഫ് ചുക്ക റെഡി. Kannur kitchen