വെണ്ട കൃഷി ഇതുപോലെ കൃഷി ചെയ്താൽ നൂറുമേനി വിളവെടുക്കാം.! വെണ്ടക്ക കൃഷിയിലെ മാജിക് ഇതാണ്.. | Vendakka Organic Cultivation Tips
Vendakka Organic Cultivation Tips
Vendakka Organic Cultivation Tips : വെണ്ട പെട്ടന്ന് കുലകുത്തി കായ്ക്കാൻ ഈ ഒരു സാധനം മതി! ഇനി കിലോ കണക്കിന് വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കും; വെണ്ട ഇതുപോലെ കൃഷി ചെയ്താൽ നൂറുമേനി വിളവെടുക്കാം. വെണ്ടച്ചെടി ഒട്ടുമിക്ക വീട്ടുമുറ്റത്തും നാം കാണുന്ന ഒന്നാണ്. വിത്ത് പാകിയാൽ പെട്ടെന്ന് മുളപൊട്ടി ഉണ്ടാകുന്ന തൈകളാണ് വെണ്ടയുടേത്. എന്നാൽ മിക്കതും മണ്ട മുരടിച്ചും വാടിയുമൊക്കെയാണ് നിൽക്കാറുള്ളത്.
എന്നാൽ വെണ്ടക്കൃഷി ചെയ്താൽ എങ്ങനെ നൂറുമേനി വിളവെടുക്കാം എന്ന് നോക്കാം. നമുക്ക് ഈ വെണ്ടച്ചെടികളുടെ പരിചരണത്തിന്റെ രഹസ്യം എന്താണെന്നു നോക്കാം. ഇവിടെ നമ്മൾ വിത്തായി ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ നിന്നും കൊണ്ട് വന്ന ഉഗ്രൻ വെണ്ടക്ക വിത്താണ്. ഇത് നമ്മുടെ നാട്ടിൽ പ്രയോഗിച്ചാൽ ഏറ്റവും ഗുണമുള്ള വിത്താണ്. വെണ്ടക്കൃഷി ചെയ്യുമ്പോൾ ആദ്യം മണ്ണിൽ കക്ക ഇടണം.
കക്ക ഇട്ടു വച്ച് ഒരു പത്ത് ഇരുപത് ദിവസം അതുപോലെ ഇടണം. ശേഷം മണ്ണിലുള്ള കുണ്ടളം പോലുള്ള മറ്റ് സാധനങ്ങളൊക്കെ നശിച്ച ശേഷം കുഴിയെടുത്ത് രണ്ട് വെണ്ടക്ക വിത്തിടണം. ഈ രണ്ട് വെണ്ട വിത്തിൽ നിന്നും തന്നെ നിറയെ വെണ്ടച്ചെടികൾ കിട്ടും. ഇവിടെ അടിവളമായി ഉപയോഗിക്കുന്നത് ചാണക പൊടിയാണ്. അതുപോലെ തന്നെ ചാമ്പലും വാമും അധികമായി ഉപയോഗിക്കും. ഇത്രയും വലിപ്പമുള്ള വെണ്ടക്ക
നമുക്ക് മാർക്കറ്റുകളിൽ പോലും ലഭ്യമല്ല. ഈ വെണ്ടക്കച്ചെടികളിൽ പൂക്കൾ വിരിഞ്ഞു നല്ല സുന്ദരിയായി നിൽക്കുകയാണ്. ഓരോ പൂവിൽ നിന്നും ഓരോ വെണ്ട മുളക്കും. ഈ വെണ്ടക്ക ചെടികളുടെ നീളം ഒരു മനുഷ്യന്റെ പൊക്കത്തിനോളം ഉണ്ട്. ഇത്ര വലിയ വെണ്ടക്കച്ചെടി നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാവില്ല.ഈ ഉഗ്രൻ വെണ്ടകൃഷിയെ കുറിച്ച് വിശദമായി പഠിക്കുവാൻ താഴെ കൊടുത്ത വീഡിയോ കാണുക. Video Credit : KRISHITHEERAM VLOG Vendakka Organic Cultivation Tips
