Vanda Orchid flowering

ഓർക്കിഡ് കുലകുത്തി പൂക്കാനും പുതിയ തൈകൾ ഉണ്ടാകാനും ഇതിലും നല്ല മരുന്ന് വേറെ ഇല്ല…!അടുക്കളയിൽ ഉള്ള ഈ സാധനങ്ങൾ മാത്രം മതി; ഒരു ആഴ്ച മതി | Vanda Orchid flowering

Vanda Orchid flowering

Vanda Orchid flowering : Vanda Orchid പോലെയുള്ള ചെടികൾ നിറയെ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് അല്ലേ. ഇവ ഇങ്ങനെ കുലകുത്തി പൂക്കാനായി വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. അതു മാത്രമല്ല ഇതിൽ നിന്നുമൊക്കെ നിറയെ തൈകൾ ഉണ്ടാക്കി എടുക്കുവാനും കഴിയും. ഓർക്കിഡ് ഇഷ്ടപ്പെടുന്നവർ ഇതോടൊപ്പം ഉള്ള വീഡിയോ

മുഴുവനായും കണ്ട് ഇവിടെ പറയുന്ന മരുന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതിയാവും. നമ്മൾ അടുക്കളയിൽ നിന്നും ചീത്തയായ വസ്തുക്കൾ എടുത്ത് പറമ്പിലേക്ക് കളയുകയാണ് പതിവ്. എന്നാൽ ഇവ മാത്രം മതി ഓർക്കിഡ് ചെടികൾ ഭംഗിയായി വളർത്താൻ. നമ്മുടെ കയ്യിൽ ഉള്ള ചെറുപയർ, കടല, ഉഴുന്ന് മുതലായ ധാന്യങ്ങളിൽ ഏതെങ്കിലും ഒക്കെ കുറച്ച് എടുക്കണം. അതിനായി നല്ല ധാന്യങ്ങൾ തന്നെ വേണം എന്നില്ല. പൂത്തു കളയാൻ വച്ചിരിക്കുന്നവ ആയാലും

മതിയാവും. ഇത് എല്ലാം കൂടി നല്ലത് പോലെ പൊടിച്ച് എടുക്കണം. ഇത് ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാൻ കഴിയും. ഇതിൽ നിന്നും രണ്ട് ചെറിയ സ്പൂൺ പൊടി എടുത്ത് അര ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിനെ തെളിച്ച് അരിച്ചെടുക്കാം. ഇതിനെ അങ്ങനെ തന്നെ ചെടികൾക്ക് ഒഴിക്കാം. പുളിപ്പിച്ചിട്ട് ഉപയോഗിച്ചാൽ കുറച്ചും കൂടി നല്ലത്. ഇതിനെ ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയിട്ട് നല്ലത് പോലെ ചെടിക്ക് സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്‌താൽ നിറച്ചും തൈകൾ ഉണ്ടാകാനും ചെടി നിറയെ പൂക്കൾ കുലകുത്തി പൂക്കാനും സഹായിക്കും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മരുന്ന് ഓർക്കിഡ് ചെടികൾക്ക് കൂടാതെ മറ്റു ചെടികൾക്കും നൽകാവുന്നതാണ്.