Kannur Special Palpayasam Recipe

ഇത് കുറച്ച് പേർക്ക് മാത്രം അറിയാവുന്നത്.!! കണ്ണൂർ സ്പെഷ്യൽ പാൽപായസം ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Kannur Special Palpayasam Recipe

Tasty Kannur Special Palpayasam Recipe

Kannur Special Palpayasam Recipe: കുറച്ച് പേർക്കു മാത്രമറിയാവുന്ന ഒരു കിടിലൻ പാല്പായസം റെസിപ്പി ഇതാ!! 250 ഗ്രാം നേരിയ അരി കഴുകി എടുക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ അര ലിറ്റർ വെള്ളമൊഴിച്ചു അതിലേക്ക് ഒരു ലിറ്റർ കട്ടിയുള്ള പശുവിൻ പാൽ ചേർത്തിളക്കുക. തിളച്ചു വരുമ്പോൾ കഴുകി വെച്ച അരി വെള്ളം ഊറ്റിയെടുത്തു ചേർക്കുക. ഇളക്കി കൊടുത്ത ശേഷം അടച്ചു വെച്ച് വേവിക്കാം.

ഇടക്കിടക്ക് ഇളക്കാൻ മറക്കരുത്. അരി വെന്തു വരുമ്പോൾ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റിയെടുത് ചൊവ്വരി ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കണം. ഒരു കഷണം പട്ട, രണ്ട് ഗ്രാംപൂ എന്നിവ ചേർക്കാം. എല്ലാം കൂടെ രണ്ടു മിനിറ്റ് തിളക്കണം. 250 ഗ്രാം പഞ്ചസാര ചേർത്തിളക്കി 2-3 മിനിറ്റ് നന്നായി തിളപ്പിക്കണം. മധുരം അരിയിൽ നന്നായി പിടിച്ചു വരണം. അല്പം കൂടി ലൂസ് ആകാനായി ഒരു കപ്പ്‌ തിളച്ച

വെള്ളം ചേർക്കാം. 100 ഗ്രാം പഞ്ചസാര കൂടി ചേർക്കാം (മധുരമനുസരിച്) ഒരു മിനിറ്റ് കൂടെ ഇതുപോലെ നന്നായി തിളപ്പിക്കുക. ആവശ്യമായ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെക്കാം. ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു ഒരു പിടി അണ്ടിപ്പരിപ്പ് വറത്തെടുക്കുക.

അല്പം വറവാകുമ്പോൾ ഒരു പിടി ഉണക്ക മുന്തിരിയും ചേർത്ത് മൂപിച്ചെടുക്കാം. ഇത് പായസത്തിലേക്ക് ചേർക്കാം. അഞ്ചു ഏലക്ക ചതച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. ഇളക്കാതെ ചൂടോടെ വാഴയില കൊണ്ട് അടച്ചു വെക്കണം. പത്തു മിനുട്ട് കഴിഞ്ഞ് ഇളക്കി യോജിപ്പിക്കാം. സ്വദിഷ്ടമായ കണ്ണൂർ സ്പെഷ്യൽ പാല്പായസം റെഡി!! sruthis kitchen Kannur Special Palpayasam Recipe

Palpayasam is a traditional South Indian rice pudding made with just three main ingredients: milk, rice, and sugar. To prepare, raw red rice (often Matta or Kerala rice) is first lightly washed and then slow-cooked in full-fat milk until it becomes soft and the milk thickens, taking on a rich, creamy texture and a light pink color from caramelization. Sugar is added towards the end, and the mixture is simmered until it blends smoothly. Often made in an uruli (traditional brass vessel) for festivals and special occasions, Palpayasam is cherished for its simplicity, depth of flavor, and comforting sweetness.

മന്തി കഴിക്കാൻ ഇനി കടയിൽ പോകേണ്ട.! വെറും 10 മിനുട്ടിൽ കിടിലൻ മന്തി; കുക്കറിൽ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ മന്തി | 10 minutes cooker Chicken Mandi Recipe