Tomato growth cultivation

വിനാഗിരി അച്ചാറിന് മാത്രമല്ല.! ചെടി നിറച്ച് തക്കാളി കായ്ക്കാനായി ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!! തക്കാളി കൃഷിക്കും ബെസ്റ്റാണ് | Tomato growth cultivation

Tomato growth cultivation

Tomato growth cultivation: പാചക കാര്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണ് തക്കാളി. സാധാരണയായി വീട്ടിലേക്ക് ആവശ്യമായ തക്കാളി കടകളിൽ നിന്നും ഉയർന്ന വില കൊടുത്തു വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. ചെറിയ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ വീട്ടിലേക്ക് ആവശ്യമായ തക്കാളി എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും.

അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തക്കാളി ചെടി വിത്തു പാകി ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് തൈയ്യിൽ നിന്നു തന്നെ തണ്ട് ഭാഗം ഓടിച്ചെടുത്ത് നട്ടു പിടിപ്പിക്കുന്നതാണ്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം തണ്ട് മുറിച്ചെടുക്കുമ്പോൾ ഒരു ബ്ലൈഡ് ഉപയോഗിച്ച് അറ്റം കട്ട് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഇവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ മുറിച്ചെടുക്കുന്ന

തണ്ടിന്റെ ഭാഗങ്ങൾ മറ്റൊരു പോട്ടിൽ നട്ടു പിടിപ്പിക്കാവുന്നതാണ്. അതിനായി സാധാരണ മണ്ണിലേക്ക് ഡോളോമേറ്റ് മിക്സ് ചെയ്ത പോട്ടിംഗ് രീതിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ശേഷം ചെടി നന്നായി വളർന്നു തുടങ്ങുമ്പോൾ വളപ്രയോഗം തുടങ്ങാം. ചെടിയിലെ എല്ലാ പ്രശ്നങ്ങളും മാറി ചെടി തഴച്ചു വളരാനായി വിനാഗിരി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിനാഗിരി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

എടുക്കുന്ന വിനാഗിരിയുടെ അളവ് ഒരു കാരണവശാലും കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈയൊരു മിക്സ് ഒരു ടീസ്പൂൺ എന്ന കണക്കിൽ തക്കാളി ചെടിയുടെ പോട്ടിൽ മണ്ണിളക്കിയ ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്. മാസത്തിൽ ഒരുതവണ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ തന്നെ ചെടിയിൽ നല്ല രീതിയിൽ മാറ്റങ്ങൾ കാണാനായി സാധിക്കും. മാത്രമല്ല ചെടി നിറച്ച് കായ്കൾ ഉണ്ടാവുകയും ചെയ്യും. തക്കാളി ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tomato growth cultivation