അവിലും പഴവും ഉണ്ടോ ? എങ്കിൽ എണ്ണയിൽ മുക്കി പൊരിക്കാതെ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! കിടിലൻ അവിലുണ്ട | Tasty and Healthy Avilunda
Tasty and Healthy Avilunda
Tasty and Healthy Avilunda: വീട്ടിലുള്ള അവിലിനെ നീരസത്തോടെയാണ് നമ്മൾ നോക്കാറുള്ളത്. എന്നാൽ ഈ അവിൽ വച്ചുകൊണ്ട് തന്നെ കിടിലം ഒരു പലഹാരം ഉണ്ടാക്കാം. പഴവും അവിലും വച്ചാണ് ഇത് തയ്യാറാക്കുന്നത്. മധുരം ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ ‘അവിലുണ്ട’ ഇഷ്ട്ടപ്പെടും. വലിയ ചിലവൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാം. ഈ ടേസ്റ്റി അവിലുണ്ട എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
- അവിൽ – ഒരു കപ്പ്
- വെല്ലം -150 ഗ്രാം
- നെയ്യ്/ വെളിച്ചെണ്ണ – ആവശ്യത്തിന്
- നേന്ത്രപ്പഴം- ഒരെണ്ണം
- തേങ്ങ ചിരകിയത്- ഒരു കപ്പ്
- കശുവണ്ടി- രണ്ട് ടേബിൾ ഉണക്കമുന്തിരി-രണ്ട് ടേബിൾ
- ഏലക്കായ പൊടി – അര ടേബിൾ സ്പൂൺ
ആദ്യം തന്നെ ചൂടായ ഒരു പാനിലേക്ക് ഒരു കപ്പ് അവിൽ ഇട്ട് മൂന്നോ നാലോ മിനിറ്റ് നന്നായി വറുത്തെടുക്കുക. ശേഷം ഇത് സ്റ്റൗവ്വിൽ നിന്നും മാറ്റി വെക്കാം. ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് 150 ഗ്രാം വരുന്ന വെല്ലം ഇടുക. ഇനി കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കര മെൽറ്റാക്കി എടുക്കാം. നേരത്തെ മാറ്റി വെച്ച അവിൽ തണുത്തതിനുശേഷം മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. ഇനി നേന്ത്രപ്പഴം വാട്ടിയെടുക്കുന്നതിനായി ഒരു ടീസ്പൂൺ നെയ്യ് പാനിലേക്ക് ഒഴിക്കാം. ശേഷം
ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ഇതിലേക്കിട്ട് നന്നായി വേവിച്ചെടുക്കണം. ഇതിന്റെ കൂടെ രണ്ട് ടേബിൾ സ്പൂൺ കശുവണ്ടിയും, ഉണക്കമുന്തിരിയും ചേർക്കാം. ഇനി ഒരു കപ്പ് തേങ്ങയും കൂടെ അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതൊന്ന് ഉടഞ്ഞു വരുന്നത് വരെ വാട്ടിയെടുക്കണം. ശേഷം നേരത്തെ മെൽറ്റാക്കി വച്ച ശർക്കര അരിച്ച് ഇതിലേക്ക് ഒഴിക്കുക. പിന്നീട് അല്പം ഏലക്കായ പൊടിയും കൂടെ ചേർത്ത് നന്നായി ഒരിക്കൽ കൂടെ മിക്സ് ചെയ്യുക. ഏറ്റവും അവസാനമായി
പൊടിച്ചുവെച്ച അവിൽ ഇതിലേക്ക് ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റാം. ഇതിന്റെ ചൂട് അല്പം കുറയുമ്പോൾ തന്നെ ബോളുകളുടെ ആകൃതിയിൽ ഉരുട്ടി എടുക്കാം. നിങ്ങളുടെ അവിലുണ്ട തയ്യാറായി കഴിഞ്ഞു. ഇതിനകത്ത് പഴവും തേങ്ങയും ഒക്കെ ചേർത്തത് കൊണ്ട് തന്നെ ഒരുപാട് ദിവസം ഈ പലഹാരം വെക്കാൻ കഴിയില്ല. മോശമായി പോവും. ഫ്രിഡ്ജിൽ ആണെങ്കിൽ ഒരാഴ്ച വരെയൊക്കെ സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഫ്രിഡ്ജിൽ വച്ച് കഴിക്കുമ്പോൾ അതിന്റെ രുചി നഷ്ടപ്പെട്ടേക്കാം. അതിനാൽ പെട്ടെന്ന് ഉണ്ടാക്കി പെട്ടെന്ന് കഴിക്കാം ഈ രുചികരമായ അവിലുണ്ട. Tasty and Healthy Avilunda Video Credit :Kannur kitchen