ഗോതമ്പ് ദോശ ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.! കഴിക്കാത്തവരും കഴിച്ചു പോകും റെസിപ്പി; Special Wheat dosa Recipe
Special Wheat dosa Recipe
Special Wheat dosa Recipe: നമ്മൾ ഇന്ന് തയാറാക്കുന്നത് നല്ല അടിപൊളി ഗോതമ്പുദോശയാണ്. പലപ്പോഴും കുട്ടികൾ കഴിക്കാൻ മടികാണിക്കുന്ന ഒന്നാണ് ഗോതമ്പു ദോശ. എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. പിന്നെ കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും. അത്രക്കും രുചിയാണ് ഈ ഒരു ദോശക്ക്. അതും വെറും 10 മിനുട്ടിൽ തയാറാക്കാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രേതെകത. അപ്പോൾ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ?
- ഗോതമ്പു പൊടി
- തേങ്ങാ
- പഞ്ചാസാര
- ഉപ്പ്
- അരിപ്പൊടി
- സവോള
- പച്ചമുളക്
- കറിവേപ്പില
ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പു പൊടിയാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് ഒരു സവോള ചെറുതാക്കി അരിഞ്ഞത്, ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന കറിവേപ്പില, തേങ്ങാ ചിരകിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാം.
ഇനി ഇതു സാധാരണയായി നമ്മൾ ദോശ ഉണ്ടാക്കുന്നതുപോലെ തന്നെ നെയ്യൊഴിച്ച് ചുട്ടെടുക്കാം. ഗോതമ്പു ദോശ കഴിക്കാൻ ഇഷ്ട്ടമില്ലാത്തവർക്ക് ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി കൊടുത്തുനോക്കൂ.. അവർ ഈ ദോശയുടെ ഫാൻ ആയി മാറും.