Special soya bean recipe

ഹമ്പോ ഇങ്ങനെയും സോയ ഉണ്ടാക്കാമോ ? ഇനി പാത്രം കാലിയാകുന്ന വഴി അറിയില്ല; സോയ ഒരു തവണയങ്കിലും ഇങ്ങനെ ചെയ്ത് നോക്കൂ

we introduce Tasty super Special soya bean recipe

About Special soya bean recipe

ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു സോയാ മസാല തയാറാക്കിയാലോ ? ഈ മസാല കഴിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നും സോയ വീട്ടിൽ ഉണ്ടാക്കും. അത്രയും സ്വാദാണ്‌ ഈ കറിക്ക്. മസാലയാണ് ഇതിന്റെ പ്രത്യേകത തന്നെ. ഇറച്ചി കറിയുടെ സ്വാദിൽ ആണ് സോയാ മസാല നമ്മൾ തയ്യാറാക്കിയിട്ടുള്ളത്. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ?

Ingredients

  • സോയ ചങ്ക്സ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • തക്കാളി
  • സവാള
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • ഗരം മസാല
  • മല്ലി പൊടി

How to make Special soya bean recipe

ആദ്യം തന്നെ സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കാം. കുറച്ചു സമയം നന്നായി കുതിർന്ന ശേഷം വെള്ളം മുഴുവനായി പിഴിഞ്ഞ് കളഞ്ഞതിന്ശേഷം സോയ മാറ്റി വയ്ക്കാം.. പിന്നീട് നന്നായി മസാല തയ്യാറാക്കി എടുക്കാം, അതിനായി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, തക്കാളി, സവാള, ഇത്രയും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം, പച്ചമുളക് അരിഞ്ഞതും, ചേർത്തുകൊടുത്തതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, മല്ലി പൊടി

എന്നിവയെല്ലാം ചേർത്തുകൊടുത്തു ആണ് ഇത് തയാറാക്കിയെടുക്കുന്നത്. മസാല തയ്യാറാക്കിയതിനുശേഷം അതിലേക്ക് സോയ ബീൻ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. എല്ലാം പാകത്തിന് വെന്തു കുഴഞ്ഞ് നല്ല മസാല ആയിക്കഴിയുമ്പോൾ അതിലേക്ക് 1 കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് കൊടുക്കാം,ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ നല്ലൊരു മസാലക്കറി ആണ്‌ ഇത്. വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..Video credits : Fadwas kitchen