ചിക്കൻ ഇല്ലാതെ ഷവർമ ഉണ്ടാക്കിയാലോ ? ഒരു മുട്ട മതി നാവിൽ കപ്പലോടും രുചിയിൽ ഷവർമ ബോൾ; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Shawarma ball using egg
Shawarma ball using egg
Shawarma ball using egg: എല്ലാ ദിവസവും കുട്ടികൾക്കായി എങ്ങനെ വ്യത്യസ്ത സ്നാക്കുകൾ തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്ത് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വേറിട്ട രുചിയിലുള്ള ഒരു ഷവർമ ബോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഷവർമ്മ ബോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മയണൈസ് തയ്യാറാക്കി എടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും മൂന്ന് വെളുത്തുള്ളിയും, അല്പം ഉപ്പും, ഒരു ടീസ്പൂൺ മുളകുപൊടിയും എണ്ണയും ചേർത്ത് കട്ടിയുള്ള പരുവത്തിൽ അടിച്ചെടുക്കുക. വീണ്ടും ഒരു തവണ കൂടി എണ്ണ ഒഴിച്ച് മയോണൈസ് സെറ്റ് ചെയ്തെടുക്കണം. തയ്യാറാക്കിവെച്ച മയോണൈസിലേക്ക് ചെറുതായി
അരിഞ്ഞെടുത്ത സവാളയും, ക്യാരറ്റും, മല്ലിയിലയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് സൈഡ് ഭാഗമെല്ലാം കട്ട് ചെയ്ത് എടുത്ത ബ്രെഡിന്റെ കഷണങ്ങൾ കൂടി ഇട്ടുകൊടുക്കാം. ശേഷം കൈ ഉപയോഗിച്ച് ബ്രെഡും, മയോണൈസിലുള്ള മറ്റ് ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുക്കാം. വീണ്ടും ഉരുളകൾ ബ്രഡ്
ക്രംസിൽ ഒന്നുകൂടി റോൾ ചെയ്ത് എടുക്കണം. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് ഷവർമ ബോൾ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച ബോളുകൾ അതിലിട്ട് വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഷവർമ ബോൾ റെഡിയായി കഴിഞ്ഞു. സോസിനോടൊപ്പമോ, അല്ലെങ്കിൽ ഗ്രീൻ ചട്നിയോടൊപ്പമോ ഈ ഒരു ഷവർമ ബാൾ സെർവ് ചെയ്യാവുന്നതാണ്. കുട്ടികൾക്കെല്ലാം തീർച്ചയായും ഈ ഒരു പലഹാരം ഇഷ്ടപ്പെടുക തന്നെ ചെയ്യും. നാലുമണി ചായയോടൊപ്പം രുചികരമായി സെർവ് ചെയ്യാവുന്ന ഒരു പലഹാരമാണ് ഇത്. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു ഷവർമ ബോൾ തയ്യാറാക്കി എടുക്കുകയും ചെയ്യാം.Tasty kitchen house
Shawarma balls are a delicious twist on the traditional Middle Eastern shawarma, where spiced minced meat—usually chicken, lamb, or beef—is mixed with herbs and spices, shaped into bite-sized balls, and either fried or baked until crispy and flavorful. These savory balls capture the classic shawarma flavors of garlic, cumin, coriander, and paprika, making them perfect as snacks, appetizers, or party treats. Served with garlic sauce, tahini, or a tangy yogurt dip, shawarma balls offer a convenient, tasty way to enjoy the rich, aromatic taste of shawarma in a fun, bite-sized form.