ചോറ് ബാക്കിയായോ ? എങ്കിൽ ഇനി വിഷമിക്കേണ്ട; ഈ രണ്ട് ചേരുവ മാത്രം മതി; ഇനി പലഹാരം ഉണ്ടാക്കാൻ എന്തെളുപ്പം | Rotti recipe using leftover rice
Rotti recipe using leftover rice
Rotti recipe using leftover rice: എല്ലാ ദിവസവും രാവിലേക്കും, രാത്രിയിലേക്കുമെല്ലാം പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ എന്ത് വേണമെന്ന് ചിന്തിച്ച് തല പുകക്കുന്നവരായിരിക്കും മിക്ക ആളുകളും. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൊട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ റൊട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബാക്കിവന്ന ചോറ് ഉണ്ടെങ്കിൽ അത് ഒരു കപ്പ്, രണ്ട് കപ്പ് അളവിൽ മൈദ, ആവശ്യത്തിന് ഉപ്പ്, കുറച്ച് സൺഫ്ലവർ ഓയിൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ബാക്കി വന്ന ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തുവച്ച മൈദ പൊടി ഇട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.
ഈയൊരു സമയത്ത് കുറച്ച് സൺഫ്ലവർ ഓയിൽ കൂടി മൈദ മാവിലേക്ക് ചേർത്തു കൊടുക്കണം. ശേഷം അരച്ച് വെച്ച അരിയുടെ കൂട്ട് മൈദയുടെ പൊടിയിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ഏകദേശം ചപ്പാത്തി മാവിന്റെ രൂപത്തിലേക്ക് മാവ് ആയി കിട്ടുമ്പോൾ കുഴക്കുന്നത് നിർത്താം. കുഴച്ചുവെച്ച മാവിനെ പൊറോട്ടയ്ക്ക് മാവ് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടകളാക്കി എടുക്കണം. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി അടച്ചു വയ്ക്കാം. ശേഷം ചപ്പാത്തി പലകയെടുത്ത് അതിലേക്ക് ഉരുട്ടിവെച്ച മാവുകൾ ഓരോന്നായി എടുത്ത് പൊടിയിൽ മുക്കിയ
ശേഷം പരത്തി എടുക്കുക. സ്ക്വയർ രൂപത്തിലാണ് മാവ് പരത്തി എടുക്കേണ്ടത്. ശേഷം അതിനു മുകളിൽ കുറച്ച് സൺഫ്ലവർ ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. പരത്തിവെച്ച മാവിനെ നാലായി മടക്കി ചെറിയ ഒരു സ്ക്വയർ രൂപത്തിലേക്ക് ആക്കി എടുക്കുക. ഈയൊരു സമയത്ത് ആവശ്യമെങ്കിൽ അല്പം പൊടി മുകളിൽ തൂകി കൊടുക്കാവുന്നതാണ്. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പരത്തി വെച്ച മാവ് അതിന് മുകളിലിട്ട് ചുട്ടെടുക്കുക. റൊട്ടി ചുട്ടെടുക്കുമ്പോൾ മുകളിൽ അല്പം നെയ്യോ, എണ്ണയോ സ്പ്രെഡ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ റൊട്ടി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rotti recipe using leftover rice
Ingredients:
- 1 cup leftover cooked rice
- 1 cup rice flour (adjust as needed)
- 1 finely chopped onion
- 1–2 green chilies (chopped)
- A handful of curry leaves or coriander leaves (chopped)
- Salt to taste
- Water (as required)
- Oil or ghee for cooking
Method:
- Mash the leftover rice well in a bowl.
- Add rice flour, chopped onion, green chilies, curry leaves/coriander, and salt. Mix well.
- Add little water (only if needed) and knead into a soft dough.
- Take a portion of the dough, place it on a greased banana leaf or butter paper, and flatten it into a thin circle using wet fingers.
- Heat a tawa, transfer the rotti carefully, and cook on medium flame. Drizzle some oil/ghee around the edges.
- Flip and cook both sides until golden spots appear.
Serve hot with chutney, pickle, or curry. 🌿
