വീട്ടിൽ റവയും പാലുമുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..! റവ കൊണ്ടൊരു കിടിലൻ ലഡ്ഡു | Rava Ladu Recipe
Rava Ladu Recipe
Rava Ladu Recipe : മധുരം എല്ലാവർക്കും ഇഷ്ടമാണ്. മധുരം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില പലഹാരങ്ങളിൽ മുൻപന്തിയിലാണ് ലഡ്ഡു. ഗസ്റ്റുകളെ സൽക്കരിക്കാനും, ആഘോഷരാവുകളിലും എല്ലാം ലഡ്ഡു ഒരു ഒഴിച്ചു കൂടാനാവാത്ത പലഹാരമാണ്. പലതരത്തിലുള്ള ലഡ്ഡുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ റവ കൊണ്ടുണ്ടാക്കിയ കുഞ്ഞൻ ലഡ്ഡു കഴിച്ചിട്ടുണ്ടോ? വരൂ,ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients
- Semolina – 1 cup
- Coconut – ½ cup
- Powdered sugar – 3/4 cup
- Cardamom – 3
- Milk – 1 cup
- Nuts
- Raises
- Turmeric powder – as needed
- Salt – as needed
How to make : Rava Ladu Recipe
ആദ്യമായി 1/2 കപ്പ് പാലെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. ശേഷം അതിൽ അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് തീയിൽ വെക്കുക. ഇതൊന്നു തിളച്ചു വന്നതിനുശേഷം മാറ്റിവെക്കാം. തുടർന്ന് ഒരു പാൻ എടുക്കാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായതിനു ശേഷം അതിലേക്ക് അല്പം അണ്ടിപ്പരിപ്പും,മുന്തിരിങ്ങയും ലോ ഫ്ലെയിമിലിട്ട് വയറ്റിയെടുക്കുക. ശേഷം മാറ്റിവെക്കാം. തുടർന്ന് അതേ പാനിൽ നാല് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.
ഇനി അതിലേക്ക് ഒരു കപ്പ് റവ ഒഴിക്കാം. അതൊന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർക്കണം.വറുത്തെടുക്കുമ്പോൾ റവ കറുത്ത് പോകാതെ സൂക്ഷിക്കണം. വറുത്ത റവയാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ഒരുപാട് ചൂടാവാൻ വെക്കരുത്.ശേഷം മൂന്നോ നാലോ ഏലക്കായയും ഇതിലേക്ക് ചേർക്കാം. ഇനി മുക്കാൽ കപ്പ് പഞ്ചസാരപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം മാറ്റിവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇടാം.
ഇനി തീ ഓഫ് ചെയ്യാം. ഈ കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പഞ്ചസാര ബാലൻസ് ചെയ്യുന്നതിനായി അതിലേക്ക് അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കാം. ശേഷം അല്പം ചൂട് നിലനിൽക്കത്തക്ക വിധത്തിൽ ഇത് തണുക്കാനായി മാറ്റി വെക്കാം. തുടർന്ന് മാറ്റിവെച്ച പാൽ ഇതിലേക്ക് അൽപ്പം അല്പമായി ഒഴിച്ച് പുട്ടിനു കുഴക്കുന്ന പരുവത്തിൽ മിക്സ് ചെയ്തെടുക്കാം. ശേഷം ലഡ്ഡുവിന്റെ ആകൃതിയിൽ ചെറിയ ഉരുളകളാക്കുക. ഇനി അരമണിക്കൂർ ഇതു മാറ്റി വെക്കണം.ടേസ്റ്റിയായ റവ ലഡ്ഡു റെഡി. റവയും പാലും വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പിയാണിത്.മധുരം ഇഷ്ടമുള്ള ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെടും. അപ്പോൾ സ്കൂൾ വിട്ടുവരുന്ന നിങ്ങളുടെ കുട്ടികൾക്ക് ഈയൊരു കിടിലൻ ലഡ്ഡു ഉണ്ടാക്കി സന്തോഷിപ്പിക്കുവല്ലേ?.അല്പം ചൂടോടെ ടേബിളിൽ വിളമ്പാൻ ശ്രദ്ധിക്കുമല്ലോ. Video Credit : Village Spices Rava Ladu Recipe