ചിക്കൻ ഇങ്ങനെയൊന്ന് കറി വെച്ചുനോക്കൂ.! കിടിലൻ ടേസ്റ്റിൽ അടിപൊളി ചിക്കൻ കറി റെസിപ്പി.. | Quick And Simple Chicken Side Dish Recipe
Quick And Simple Chicken Side Dish Recipe
Quick And Simple Chicken Side Dish Recipe: പത്തിരിയും നെയ്ച്ചോറും ബിരിയാണിയും ഒക്കെ അവധി ദിവസങ്ങളിൽ ഉണ്ടാക്കുന്നവരാണ് നമ്മൾ. മാംസാഹാരങ്ങൾ മലയാളികൾക്ക് എപ്പോഴും പ്രിയങ്കരവുമാണ്. ചിക്കൻ വെച്ച് പലതരം റെസിപ്പികൾ പയറ്റി നോക്കുന്നവരാണ് നമ്മൾ. എങ്കിൽ ചിക്കൻ കൊണ്ട് പത്തിരിയുടെയും നെയ്ച്ചോറിന്റെയും കൂടെ കഴിക്കാൻ ഒരു കിടിലൻ സൈഡ് ഡിഷ് ഉണ്ടാക്കി നോക്കിയാലോ. ചെറുനാരങ്ങാനീര് ഉപയോഗിച്ച് വളരെ രുചികരമായി ഇതെങ്ങനെ വേഗത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients : Quick And Simple Chicken Side Dish Recipe
Marination –
- Chicken on the bone – 1 kg
- Chilli powder – 1 tsp
- Peppercorns, crushed – 1 tsp
- Turmeric powder – 1/2 tsp
- Juice of 1/2 a lemon
- Salt to taste
For the gravy –
- Onions, chopped – 2 medium
- Tomatoes chopped – 2 medium
- Green chillies, slit – 2
- Ginger-garlic paste – 1 tbsp
- Red Chilli powder – 1 tsp
- Coriander powder – 2 tsp
- Turmeric powder – 1/4 tsp
- Pepper crushed – 1/2 tsp
- Lemon Juice – 1 tbsp
- Curry leaves, a few
- Coriander leaves for garnish
- Oil for cooking – 3 tbsp
- Salt to taste
തയ്യാറാക്കുന്ന വിധം: Quick And Simple Chicken Side Dish Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു കിലോ ചിക്കൻ എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. തുടർന്ന് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അല്പം ചെറുനാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇനി ചിക്കനിലേക്ക് മസാല നന്നായി പിടിക്കാനായി ഒരു മണിക്കൂർ മാറ്റി വെക്കാം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ഒഴിച്ച് ചൂടാക്കുക. ഇനി അല്പം കറുവപ്പട്ടയും, ഏലക്കായയും, കുരുമുളകും ഇതിലേക്ക് ചേർക്കാം. ശേഷം രണ്ട് മീഡിയം സൈസിലുള്ള ഉള്ളി അരിഞ്ഞതും ചേർത്ത് നന്നായി വയറ്റിയെടുക്കുക. ഇത് നന്നായി വയറ്റി വന്നതിനുശേഷം രണ്ട് ടീസ്പൂൺ മുളകുപൊടിയും, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ശേഷം ഒരു തക്കാളി അരിഞ്ഞതും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്യാം. തക്കാളി ഉടഞ്ഞു വരുന്നതുവരെ ഇളക്കുക.
തുടർന്ന് മാറ്റിവെച്ച മസാല പുരട്ടിയ ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കാം. അഞ്ചു മുതൽ ആറ് മിനിറ്റ് വരെ നന്നായി ഇളക്കുക. ശേഷം അല്പം കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇനി ഒരു 20 മിനിറ്റ് വരെ വേവിക്കാനായി വെക്കാം. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കണം. ഇത് നന്നായി വെന്തു വന്നതിനു ശേഷം അര ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ചെറുനാരങ്ങാ നീരും ഇതിലേക്ക് ചേർക്കാം. ഇനി ഒരു പതിനഞ്ചു മിനിറ്റ് വരെ നന്നായി ഇളക്കി കൊടുക്കാം. ഇത് ഭാഗമായതിനുശേഷം അല്പം മല്ലിയില ഇതിന് മുകളിലായി വിതറി കൊടുക്കാം. അപ്പോൾ സമയം കളയേണ്ട. പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കി നോക്കിക്കോളൂ.. Quick And Simple Chicken Side Dish Recipe Video Credit : Flavours by AR
എന്തൊരു രുചി.! ഉച്ചയൂണിന് ഇനി മറ്റൊന്നും നോക്കേണ്ട; കേരള സ്റ്റൈൽ ട്യൂണ ഫിഷ് റോസ്റ്റ് റെസിപ്പി