Payar krishi A to Z video

വീട്ടിലേക്ക് ആവശ്യമായ പയർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ? പയർ കൃഷി ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Payar krishi A to Z video

Payar krishi A to Z video

Payar krishi A to Z video: വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ചെറിയ രീതിയിലുള്ള ഒരു അടുക്കളത്തോട്ടമെങ്കിലും സജ്ജീകരിച്ചെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിൽ കുറച്ച് പയർ, വെണ്ടയ്ക്ക വെള്ളരിക്ക പോലുള്ള പച്ചക്കറികൾ വീട്ടുമുറ്റത്ത് തന്നെ വളർത്തിയെടുക്കുകയാണെങ്കിൽ കടകളിൽ

നിന്നും കീടനാശിനി അടങ്ങിയവ വാങ്ങാതെ ഇരിക്കാനായി സാധിക്കും. എന്നാൽ പലർക്കും പയർ നടേണ്ട രീതിയെ പറ്റി അത്ര അറിവ് ഉണ്ടായിരിക്കില്ല. അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ചില അറിവുകളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരിക്കൽ നട്ടു പിടിപ്പിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പരിപാടിച്ചെടുക്കാവുന്ന ഒരു ചെടിയാണ് പയർ. എന്നാൽ അത് നടുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതായത് തിരഞ്ഞെടുക്കുന്ന

ഇടം മുതൽ നടാനായി തിരഞ്ഞെടുക്കുന്ന വിത്തിന്റെ ഗുണമേന്മയിൽ വരെ പ്രാധാന്യം നൽകണം. നല്ല ഗുണമേന്മയുള്ള പയർ വിത്ത് നോക്കി വേണം നടാനായി തിരഞ്ഞെടുക്കാൻ. അതുപോലെ വിത്ത് വിതച്ചു കൊടുക്കുന്നതിന് മുൻപായി മണ്ണിൽ ഡോളോമേറ്റ് അല്ലെങ്കിൽ കുമ്മായം ഇട്ട് നല്ലതുപോലെ പുളിപ്പ് മാറ്റിയതിന് ശേഷം വേണം വിത്ത് പാവാൻ. ചെടി ചെറിയ രീതിയിൽ വളർന്ന് തുടങ്ങിക്കഴിഞ്ഞാൽ അതിൽ ജൈവവള പ്രയോഗം നടത്താവുന്നതാണ്. അതിനായി അടുക്കളയിൽ നിന്നും കിട്ടുന്ന ജൈവ വേസ്റ്റ് വെള്ളത്തിൽ കുറഞ്ഞത് ഒരു മാസമെങ്കിലും ഇട്ട് വെക്കണം.

ഇത്തരത്തിൽ നല്ലതുപോലെ പുളിപ്പിച്ചെടുത്ത വെള്ളം ഒരു കപ്പ് അളവിൽ എടുത്ത് അതിലേക്ക് അതേ അളവിൽ വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചെടികൾക്ക് ചുവട്ടിലായി ഒഴിച്ചു കൊടുക്കേണ്ടത്. കൂടാതെ ഫിഷർമെന്റ് ഓയിൽ ഉണ്ടെങ്കിൽ അതും ചെടികളിൽ ഒഴിച്ചു കൊടുക്കുന്നത് ചെടികളുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കുന്നതാണ്. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള പരിചരണം നൽകിയാൽ തന്നെ വീട്ടാവശ്യങ്ങൾക്കുള്ള പയർ വളരെ എളുപ്പത്തിൽ ചെടിയിൽ നിന്നും ലഭിക്കുന്നതാണ്.പയർ ചെടി വളർത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Chilli Jasmine

High Yield Tips for Yard-Long Beans (Payar):

  • Soil Preparation: Choose well-drained loamy soil rich in organic matter. Maintain pH between 6.0 to 6.5.
  • Seed Selection: Use high-yielding, disease-resistant hybrid varieties suited to your region.
  • Sowing: Sow seeds with proper spacing—around 30 cm between plants and 1 meter between rows. This improves air circulation and growth.
  • Support System: Yard-long beans are climbers, so provide strong trellises or stakes for better flowering and easier harvesting.
  • Fertilization: Apply well-rotted cow dung or compost as a base. Follow with balanced NPK fertilizers (like 10:26:26) during flowering for better pod formation.
  • Watering: Water consistently, especially during flowering and fruiting stages. Avoid overwatering to prevent root rot.
  • Pest & Disease Control: Monitor for aphids, pod borers, and fungal diseases. Use neem oil spray or recommended biopesticides regularly.
  • Harvesting: Start harvesting 45–60 days after sowing. Pick beans when they are long, tender, and before seeds mature for better quality.

മുറ്റം മുഴുവൻ പൂക്കൾ കിട്ടാൻ ഇതുമാത്രം മതി.! ഒരല്ലി വെളുത്തുള്ളി മാത്രം മതി; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം!! | Homemade insecticide using Garlic tip