Pappaya increasing tips

ഈ ഒരു ട്രിക് ചെയ്തുനോക്കൂ.! പപ്പായയിൽ നിറയെ വലിയ കായ്കൾ ഉണ്ടാകാൻ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Pappaya increasing tips

Pappaya increasing tips

Pappaya increasing tips: നമ്മുടെയെല്ലാം വീടുകളിൽ ഒരു പപ്പായ മരമെങ്കിലും ഉണ്ടാകുമായിരിക്കും. എന്നാൽ അവ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിന്റെ കാരണങ്ങളും ആവശ്യമായ വളപ്രയോഗങ്ങളും വിശദമായി മനസ്സിലാക്കാം. പപ്പായ ചെടിയിൽ കാണുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളീച്ച പോലുള്ള

പ്രാണികളുടെ ശല്യം. ഇത് പാടെ ഒഴിവാക്കാനായി വളപ്രയോഗം നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല എന്തെങ്കിലും വൈറസ് ബാധ ചെടിയിൽ കാണുകയാണെങ്കിൽ അത് പൂർണ്ണമായും നശിപ്പിച്ചു കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ കൂടെ നിൽക്കുന്ന മറ്റു ചെടികൾക്ക് കൂടി അത് പ്രശ്നമായി തീരും. കുറഞ്ഞത് രണ്ട് പപ്പായ തൈ എങ്കിലും വീട്ടിൽ വച്ചു പിടിപ്പിക്കുകയാണെങ്കിൽ ഒന്ന് പോയാലും മറ്റൊന്നിൽ കായ്ഫലങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

പപ്പായ ചെടി നല്ലതുപോലെ കായ്ക്കാനായി കോഴിക്കാട്ടം, ചാണകം എന്നിവയെല്ലാം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ സമ്പൂർണ്ണ ജൈവവളം മിക്സ് ചെയ്തതോ, ബയോ പൊട്ടാഷോ ചെടിക്ക് ചുവട്ടിൽ വേരിനോട് ചേർന്ന് വരുന്ന ഭാഗത്തിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ചെടിക്ക് ചുറ്റും മണ്ണ് വെട്ടി നല്ലതുപോലെ തടമിട്ട് വേണം ചെടിയെ പരിചരിക്കാൻ. പപ്പായ ചെടിയുടെ ഇല, തണ്ട് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന

ഒരു വളപ്രയോഗമാണ് സ്യൂഡോ മോനാസ്. ഇത് ഒരു ജൈവ ബാക്ടീരിയയാണ്. സ്യൂഡോ മോണാസ് ചെടികളിൽ ഉപയോഗിക്കുമ്പോൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിലാണ് മിക്സ് ചെയ്യേണ്ടത്. ഒരു പപ്പായ ചെടിക്ക് 100 ഗ്രാം അളവിൽ ഈ വളം ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു ലിറ്റർ വെള്ളത്തിൽ ആണ് സ്യൂഡോ മോനാസ് കലക്കി ഒഴിക്കേണ്ടത്.പപ്പായ പെട്ടെന്ന് പഴുത്ത് കിട്ടാനായി ഒരു തുണി ഉപയോഗിച്ച് കവർ ചെയ്ത് നൽകിയാൽ മതിയാകും. പപ്പായ ചെടിയുടെ പരിചരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Pappaya increasing tipsponnappan-in