Natural Hair Dye

മുടി കറുപ്പിക്കാനായി ഇനി വേറെ മാർഗ്ഗങ്ങൾ നോക്കേണ്ടതില്ല,ഈ ഒരു രീതി തന്നെ പരീക്ഷിച്ചു നോക്കൂ..!! | Natural Hair Dye

🌿 Glow Naturally: Top Tip for Stunning Natural Hair Color! Natural Hair Dye : തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് എല്ലാവർക്കും വലിയ ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതൽ പടരുന്നതിനു മുൻപേ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി മുടിയിൽ അടിക്കാനായി തുടങ്ങും. കാര്യം ഡൈ അടിക്കുന്നത് കൊണ്ട് മുടി പെട്ടെന്ന് കറുത്തു കിട്ടുമെങ്കിലും അതിന് പല രീതിയിലുള്ള സൈഡ്…

🌿 Glow Naturally: Top Tip for Stunning Natural Hair Color!

Natural Hair Dye : തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് എല്ലാവർക്കും വലിയ ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതൽ പടരുന്നതിനു മുൻപേ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി മുടിയിൽ അടിക്കാനായി തുടങ്ങും. കാര്യം ഡൈ അടിക്കുന്നത് കൊണ്ട് മുടി പെട്ടെന്ന് കറുത്തു കിട്ടുമെങ്കിലും അതിന് പല രീതിയിലുള്ള സൈഡ് എഫക്ടുകളും ഉണ്ട് എന്ന കാര്യം പലരും മറന്നു പോകുന്നു. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ യാതൊരു കെമിക്കലുകളും ഉപയോഗിക്കാത്ത നല്ല കിടിലൻ ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തെല്ലാമാണെന്നും, ഉപയോഗ രീതിയും വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ട് ടീസ്പൂൺ അളവിൽ തേയില പൊടി, അതേ അളവിൽ പഞ്ചസാര, കരിഞ്ചീരകം, കറിവേപ്പില, പനിക്കൂർക്കയുടെ ഇല, ചെമ്പരത്തി യുടെ മൊട്ട്, അമൽടാസ് പൗഡർ, നീലയമരിയുടെ പൊടി ഇത്രയുമാണ്. ഉപയോഗിക്കാത്ത ഒരു ഇരുമ്പ് ചീനച്ചട്ടിയോ, പാനോ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് അതിലേക്ക് ആദ്യം പഞ്ചസാര, തേയില പൊടി, എന്നിവയിട്ട് നല്ലതുപോലെ ഒന്ന് ഉരുക്കി എടുക്കുക. ശേഷം അതിലേക്ക് കരിഞ്ചീരകം കൂടി ചേർത്ത ശേഷം ഒന്നുകൂടി ഇളക്കി യോജിപ്പിച്ച് കറിവേപ്പില, പനികൂർക്കയുടെ ഇല, ചെമ്പരത്തി മൊട്ട് എന്നിവ ചേർത്ത് കൊടുക്കുക. ഈയൊരു സമയത്ത് വെള്ളം കുറേശ്ശെയായി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം.

പിന്നീട് തയ്യാറാക്കിവെച്ച കൂട്ട് ഒന്ന് ചൂടാറിയ ശേഷം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അരിച്ചെടുത്ത വെള്ളത്തിലേക്ക് അമൽട്ടാസ് പൗഡർ, നീലയരിയുടെ പൗഡർ അല്ലെങ്കിൽ ഹെന്ന പൗഡർ എന്നിവയിൽ ഏതെങ്കിലും ഒന്നുകൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരത്തിനുശേഷം കഴുകി കളയാവുന്നതാണ്. വളരെ നാച്ചുറൽ ആയ സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഈ ഒരു ഹെയർ ഡൈ മുടിയിൽ അപ്ലൈ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ അലർജിയും ഉണ്ടാകുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye

🌿 Glow Naturally: Top Tip for Stunning Natural Hair Color!

Tip: For richer, longer-lasting color, always apply natural hair dyes like henna, indigo, or beet juice on clean, slightly damp hair. Warm the dye slightly before application—it helps the color penetrate deeper and enhances shine.

Also Read : വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഈ ഒരൊറ്റ മരുന്ന് മാത്രം മതി; ഒരൊറ്റ ദിവസം കൊണ്ട് വയർ ക്ലീൻ ചെയ്യാം..