ചെടികളും പൂക്കളും ആഗ്രഹിച്ച നിറത്തിലും വലിപ്പത്തിലും ലഭിക്കാൻ ഈ ഒരു നാച്ചുറൽ ടോണിക്ക് മാത്രം മതി!! Natural colouring for plants
Natural colouring for plants
Natural colouring for plants : പൂന്തോട്ടം നിറയെ പൂക്കളും ഇലകളും നിറഞ്ഞുനിൽക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വേനൽക്കാലത്തോട് അടുക്കുമ്പോഴേക്കും മിക്ക ചെടികളും കരിഞ്ഞു വാടി തുടങ്ങിയിട്ടുണ്ടാകും. മാത്രമല്ല പൂക്കൾക്കും ഇലകൾക്കും നിറമില്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ആഗ്രഹിച്ച
രീതിയിൽ ചെടികൾക്കും പൂക്കൾക്കും നിറം ലഭിക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ടോണിക്ക് മനസ്സിലാക്കാം. മഞ്ഞു കാലം കഴിഞ്ഞ് വേനൽക്കാലം തുടങ്ങുമ്പോഴാണ് ചെടികൾ നല്ല രീതിയിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. ഇത്തരം സമയങ്ങളിൽ ആണ് ഈ ഒരു ടോണിക്ക് നൽകാൻ ഏറ്റവും നല്ല സമയം. ടോണിക്ക് തയ്യാറാക്കാനായി ഒരു വലിയ ബീറ്റ്റൂട്ട് ആവശ്യമാണ്. മനുഷ്യർക്ക് ഹീമോഗ്ലോമിന്റെ അളവ് കൂട്ടുന്നതിൽ ബീറ്റ് റൂട്ട് എങ്ങനെയാണോ
പങ്കു വഹിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ഈ ഒരു ടോണിക്ക് ഉപയോഗിക്കുന്നത് വഴി ചെടികൾക്കും ഗുണം ചെയ്യുന്നത്. ടോണിക് തയ്യാറാക്കാൻ ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം അത് ഒരു മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് നീര് മുഴുവനായും ഊറ്റി എടുക്കണം. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്താണ് ചെടികൾക്ക് തളിച്ചു കൊടുക്കേണ്ടത്. രണ്ട് ആഴ്ചയിൽ ഒരിക്കലോ
അല്ലെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യമോ എന്ന രീതിയിലാണ് ഈ ഒരു ടോണിക്ക് ചെടികൾക്ക് നൽകേണ്ടതുള്ളൂ. വലിയ പ്ലാസ്റ്റിക് കുപ്പിയാണ് ഉപയോഗിക്കുന്നത് ഇതിനായി എങ്കിൽ അതിന്റെ അടപ്പിൽ ചെറിയ ഓട്ടകൾ ഇട്ട് ചെടിയുടെ വേരിനോട് ചേർന്ന് ടോണിക്ക് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്. അതല്ല എങ്കിൽ സ്പ്രേയർ ഉപയോഗിച്ചും ഇവ ചെടികളിൽ അപ്ലൈ ചെയ്ത് നൽകാം. ചെടികൾക്ക് ഉണ്ടാകുന്ന ഇലവാട്ടം പോലുള്ള പ്രശ്നങ്ങൾ, ഇലകൾക്ക് നിറവും വലിപ്പവും ഇല്ലാതിരിക്കൽ, ആവശ്യത്തിന് പൂക്കൾ ഉണ്ടാകാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഈ ഒരു ടോണിക്ക് ഉത്തമ പരിഹാരമാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural colouring for plants Jeza’s World
