മത്തി വറ്റിച്ചതിന് ഇത്രയും രുചിയോ ? ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല, മത്തി ഇങ്ങനെ വറ്റിച്ചാൽ | Nadan Mathi vattichathu
Tasty Nadan Mathi vattichathu
മത്തി, അല്ലെങ്കിൽ ചാള ഈ ഒരു മീനിന് അധികം വിലയൊന്നുമില്ല, എന്നാൽ ഗുണങ്ങൾ ഒത്തിരി ഏറെയാണ് അങ്ങനെയുള്ള മത്തി പലതരത്തിലുള്ള കറികൾ ആയിട്ടും വറുത്തും ഒക്കെ കഴിക്കാറുണ്ട്.. പക്ഷേ മത്തി ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ നിങ്ങൾ ഞെട്ടുന്ന ഒരു മത്തി വറ്റിച്ചത് ഇതുപോലെ തയ്യാറാക്കിയാൽ ഇത് കാണുമ്പോൾ തന്നെ നമുക്ക് വിശപ്പ് തോന്നിപ്പോകും.
ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം മത്തി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് റെഡിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം തയ്യാറാകേണ്ടത് മസാലയാണ്, ഈ മസാല തയ്യാറാക്കുന്നതിനായിട്ട് ചെറിയ ഉള്ളി ചെറുതായി അറിഞ്ഞിരുന്നത്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എല്ലാം ചെറുതായി അരിഞ്ഞത് അതിലേക്ക് തക്കാളി ചെറുതായിരുന്നതും, കുറച്ചുകൂടി വെള്ളവും അതിന്റെ ഒപ്പം തന്നെ കറിവേപ്പിലയും
പിന്നെ ഇതെല്ലാം ചട്ടിയിലേക്ക് ഇട്ടതിനുശേഷം അതിലോട്ട് കുറച്ച് പച്ചവെളിച്ചെണ്ണയും മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമിയെടുക്കുക..കൈകൊണ്ട് ഇതെല്ലാം തിരുമ്മി കുഴഞ്ഞ് അതിൽ നിന്നുള്ള വെള്ളം വരുന്നത് വരെ ഇത് നന്നായിട്ട് കൈകൊണ്ട് തിരുമി കുഴച്ചു എടുക്കുക. ഇത്രയും ചെയ്തതിനുശേഷം അതിനുള്ളിലേക്ക് മീന് ഓരോന്നായിട്ട് നിരത്തി കൊടുക്കാം,
മസാല എല്ലാം തേച്ചുപിടിപ്പിച്ചതിനു ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക കുറച്ച് സമയം കഴിയുമ്പോൾ മസാല എല്ലാം മീനിലേക്ക് വന്ന് കറക്റ്റ് പാകത്തിന് നല്ലപോലെ വറ്റി വരും.പക്ഷേ സ്വദിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഒരു മീൻ കറിയാണ്. ഇത് തയ്യാറാക്കാൻ എത്ര സമയം എടുക്കും എന്നുള്ളത് നിങ്ങൾക്ക് വായിക്കുമ്പോൾ തന്നെ മനസ്സിലാവും, മിനിറ്റുകൾ മാത്രം മതി ഈ മസാല ഒന്ന് തയ്യാറാക്കിയെടുക്കാൻ, അതിനുശേഷം ഇതിന്റെ ഉള്ളിലേക്ക് വെച്ച് കഴിഞ്ഞാൽ അത് വെന്തുവരുന്ന ഒരു സമയം മാത്രം മതി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും രുചികരമായ ഒരു വിഭവം കണ്ടാൽ തന്നെ നമുക്ക് വിശപ്പ് തോന്നും മറ്റൊരു കറിയും ഇല്ലെങ്കിൽ പോലും ഇത് കൂട്ടി നമുക്ക് ഊണ് കഴിക്കാവുന്നതാണ്.Rathna’s Kitchen