Papaya chutney Recipe

ഇത് അധികമാർക്കും അറിയില്ലയാത്ത അറിയാത്ത റെസിപ്പി.!! പച്ച പപ്പായ കൊണ്ട് തയ്യാറാക്കാം തികച്ചും വ്യത്യസ്തമായ ഒരു രുചിവിഭവം | Papaya chutney Recipe

Papaya chutney Recipe

Papaya chutney Recipe: വളരെ സുലഭമായി പാടത്തും പറമ്പിലുമൊക്കെ ലഭിക്കുന്ന ഒന്നാണ് പപ്പായ .നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ പപ്പായ വിഷമുക്തമായത് കൊണ്ട് തന്നെ ആരോ​ഗ്യത്തിന് വെല്ലുവിളി ആകുന്നില്ല.പഴുത്ത പപ്പായ പോലെ തന്നെ പച്ച പപ്പായയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. വളരെ രുചിയിൽ തന്നെ

അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്‌തമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അത്യവശ്യം വലിയ ഒരു പപ്പായ എടുക്കുക.പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് വാടിപ്പോകാതെ ഫ്രഷ് ആയി ഇരിക്കുന്നതാകണം എന്നതാണ്.തൊലിയും കുരുവുമൊക്കെ കളഞ്ഞ് വൃത്തിയാക്കിയ പപ്പായ ഗ്രേറ്റ് ചെയ്തെടുക്കാം.അല്ലെങ്കിൽ വളരെ ചെറുതായി ചെറിയ നീളത്തിൽ കനം കുറച്ചും അരിഞ്ഞെടുക്കാം. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ഈ പപ്പായ അരിഞ്ഞത് ഇട്ടുകൊടുക്കാം.

അതിലേക്ക് പപ്പായ വെക്കുന്നതിനാവശ്യമായ അരക്കപ്പ് വെള്ളം ഒഴിച്ചു ഇളക്കുക.ശേഷം അടച്ച് വെച്ച് വേവിക്കുക.ഇടക്ക് ഒന്ന് തുറന്ന് മിക്സ് ചെയ്തുകൊടുക്കാൻ ശ്രെധിക്കണം.കുറച്ചു നേരത്തിനു ശേഷം വെള്ളമൊക്കെ വറ്റി പപ്പായ നല്ല രീതിയിൽ വെന്തു എന്ന് ഉറപ്പുവരുത്തുക. പിന്നീട് കുറഞ്ഞ തീയിൽ വെച്ച ശേഷം ഇതിലേക്ക് അരക്കപ്പ് ശർക്കര ഉരുക്കിയതോ പൊടിയോ ചേർക്കാം.മധുരത്തിനനുസരിച്ച് ശർക്കര ചേർക്കാം.വേണമെങ്കിൽ പഞ്ചസാരയും ഒരു സ്പൂൺ ചേർക്കാം.

പിന്നീട് അതിലേക്ക് ഒരു നുള്ള് ഉപ്പ്,ഒരു ടീസ്പൂൺ കാശ്മീരി ചില്ലിപൗഡർ ,ഒരു ടേബിൾ സ്പൂൺ വറ്റൽമുളക് പൊടിച്ചത്,(ചില്ലി ഫ്ലെക്സ്)കാൽ കപ്പ് അളവിൽ ഉണക്ക മുന്തിരി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക.ഉപ്പോ എരിവോ മധുരമോ കറക്റ്റ് അല്ലെങ്കിൽ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാവുന്നതാണ്.ശേഷം അടച്ച് വെച്ച് മീഡിയം തീയിൽ കുക്ക് ചെയ്തെടുക്കാം.കുറച്ച് സമയത്തിന് ശേഷം മൂടി തുറന്നു ഇളക്കിയെടുക്കുക.ശേഷം തീ ഓഫ് ചെയ്യുക.വേണമെങ്കിൽ ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കാം. Hisha’s Cookworld

Papaya chutney is a flavorful and tangy side dish made using raw or semi-ripe papaya, offering a delightful blend of sweet, sour, and spicy notes. Grated papaya is sautéed with mustard seeds, curry leaves, green chilies, and seasoned with turmeric, salt, and a hint of jaggery or sugar to balance the flavors. Tamarind or vinegar is added to give it a tangy kick, and it’s slow-cooked until the chutney thickens to a perfect consistency. This chutney pairs wonderfully with rice, dosa, idli, or even chapati, making it a versatile and nutritious addition to everyday meals.

മത്തി വറ്റിച്ചതിന് ഇത്രയും രുചിയോ ? ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല, മത്തി ഇങ്ങനെ വറ്റിച്ചാൽ