Kerala Ela Ada Recipe

മധുരമൂറും ശർക്കര അട ഉണ്ടാക്കാം.! ശർക്കര പാനി കൊണ്ടുണ്ടാക്കിയ ഈ രുചികരമായ അട ഉണ്ടാക്കി നോക്കിയാലോ? | Kerala Ela Ada Recipe

Kerala Ela Ada Recipe

Kerala Ela Ada Recipe: മീനട ഇഷ്ട്ടമുള്ളവരാണ് നമ്മളെല്ലാം. എരുവേറിയ മീനട വയറു നിറച്ച് കഴിക്കുന്ന നമുക്ക് മധുരമുള്ളൊരു അട ട്രൈ ചെയ്ത് നോക്കണ്ടേ. അത് ശർക്കര കൊണ്ടാണെങ്കിലോ കേമമാകും അല്ലെ. നോമ്പ് കാലമല്ലേ. നാത്തൂൻന്മാരെ കയ്യിലെടുക്കണ്ടേ. വരൂ..ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

  • Rice flour – 1 cup
  • Jargar water
  • Grated coconut – 9 tablespoons
  • Cardamom powder
  • Salt – as needed

ആദ്യമായി ഒരു ബൗളിൽ ഒരു കപ്പ് അരിപ്പൊടി എടുക്കുക. ഇനി അതിലേക്ക് ഉപ്പ് കലർത്തിയ ചൂട് വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് ഇളക്കി എടുക്കുക. അരിപ്പൊടിയിൽ തന്നെ ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തെടുത്താലും മതി.എനിയിത് ചൂടാറാനായി അടച്ചു വെക്കാം. അടുത്തതായി ഒരു കടായി എടുക്കുക. രണ്ട് ശർക്കര ഉരുക്കിയത് പാത്രത്തിലേക്ക് ഒഴിക്കുക. ശർക്കര നന്നായി മെൽറ്റാക്കി അരിച്ചെടുക്കണം. ശേഷം ശർക്കര പാനി നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് 9 ടേബിൾ

സ്പൂൺ തേങ്ങ ചിരകിയത് ഇടുക. ശേഷം ഏലയ്ക്ക പൊടിയും, ഒരു നുള്ള് ഉപ്പും ഇതിലേക്കിട്ട് മിക്സ്‌ ചെയ്തെടുക്കാം. ശേഷം ഇത് ചൂടാറാനായി മാറ്റി വെക്കാം. ഇനി മുമ്പ് തയ്യാറാക്കി വച്ച മാവ് കുഴച്ചെടുക്കുക. ശേഷം വാഴയില ഒരു മീഡിയം സൈസിൽ അരിഞ്ഞത് എടുക്കുക. അത് കഴുകി മാവിൽ നിന്നും അല്പം എടുത്ത് ഉരുളകളാക്കി ഇലയിൽ വച്ച് പരത്തുക. ഇടയ്ക്ക് വെള്ളം തൊട്ട് പരത്തി എടുക്കാം. ഇനി ഉണ്ടാക്കി വച്ച ശർക്കര കൂട്ട് അല്പമെടുത്ത് ഇതിലേക്ക് പകർത്താം. ഇനി പതിയെ ഇല അടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇല പൊട്ടി പോകാതെ നോക്കാം.ഇങ്ങനെ ബാക്കിയുള്ളവയും

Ela Ada is a traditional Kerala delicacy made by steaming rice flour dough filled with a sweet mixture of grated coconut and jaggery, all wrapped in fragrant banana leaves. It is a popular tea-time snack and also a festive treat during Onam and other special occasions.

തയ്യാറാക്കി വെക്കാം. അടുത്തതായി സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചതിനു ശേഷം അട ഓരോന്നായി ഇതിലേക്ക് വെക്കാം. അടച്ചു വച്ച് പത്ത് മിനിറ്റോളം ഇത് കുക്ക് ചെയ്തെടുക്കാം. തുറക്കുമ്പോൾ പാത്രത്തിന്റെ ചൂടാറിയതിനു ശേഷം മാത്രം തുറക്കുക.അല്ലെങ്കിൽ ആവി കയ്യിൽ തട്ടി കൈ പൊള്ളാൻ സാധ്യത ഉണ്ട്. വൈകുന്നേരങ്ങളിലും നോമ്പ് തുറയ്ക്കുമൊക്കെ വയറു നിറച്ച് കഴിക്കാൻ ഈയൊരു അട മാത്രം മതി. വൈറ്റ് നിറത്തിൽ വളരെ സോഫ്റ്റ്‌ ആയാണ് ഇതുണ്ടാവുക. ഇനി എന്തുണ്ടാക്കും എന്ന് ടെൻഷൻ അടിച്ചിരിക്കേണ്ട. ശർക്കര അട പരീക്ഷിച്ചു നോക്കിക്കോളൂ.. Video Credit : Veena’s Curryworld Kerala Ela Ada Recipe