ഒരേ ഒരുതവണ Chicken 65 ഇതുപോലെ ചെയ്ത് നോക്കു.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; ഒരു കിടുകാച്ചി ചിക്കൻ 65 | How To Make Chicken 65 Easily At Home
How To Make Chicken 65 Easily At Home
How To Make Chicken 65 Easily At Home: റെസ്റ്റോറന്റുകളിൽ നിന്ന് കഴിക്കാറുള്ള ചിക്കൻ 65 അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുമെങ്കിലോ.. അതേ സംശയിക്കണ്ട.. സംഗതി സത്യമാണ്. എങ്ങനെയെന്ന് നമുക്കൊന്ന് നോക്കിയാലോ….
- കോഴിയിറച്ചി -1kg
- ഇഞ്ചി
- വെളുത്തുള്ളി
- കാശ്മീരി മുളക് പൊടി
- മല്ലിപൊടി
- പെരുംജീരക പൊടി
- നല്ല ജീരകപൊടി
- കുരുമുളക് പൊടി
- ഗരം മസാല
- യോഗർട്ട്
- കോൺ ഫ്ലോർ
- മുട്ട
- കറിവേപ്പില
- ഉപ്പ്
ആദ്യമായി നമ്മുടെ കോഴിയിറച്ചി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക അതിലേക്ക് മേൽ പറഞ്ഞ എല്ലാ പൊടികളും യോഗർട്ടും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കറിവേപ്പില ഞരടിയതും ചേർത്തൊരു ഇരുപത് മിനിറ്റു മാറ്റിവെക്കുക. ശേഷം നന്നായി മസാല പിടിച്ച ഇറച്ചി കഷണങ്ങളിലേക്ക് കോഴിമുട്ടയും കോൺഫ്ളവറും ചേർത്തു വീണ്ടും കുഴച്ച ശേഷം ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക. നോ നോ….. തിന്നാന് വരട്ടെ… ഒരു ചെറിയ ബൗളിൽ നമ്മുടെ സോസുകളും ലെമൺ ജ്യൂസും ഒരു 4 ടേബിൾ സ്പൂൺ വെള്ളം ചേർത്തു നന്നായി ഇളക്കുക. ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് ഒരല്പം ഓയിൽ ഒഴിച്ചു കൊണ്ട് പൊടി പൊടിയായി അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി എന്നിവയും മുളക് കറിവേപ്പില എന്നിവയും ചേർത്തു നന്നായി വഴറ്റി അതിലേക്ക് മാറ്റിവെച്ച ഇറച്ചി കഷ്ണങ്ങൾ ചേർത്തു നന്നായി വഴറ്റുക. എല്ലാം മീഡിയം ഫ്ലെയ്മിൽ ആയിരിക്കണേ.. ഉപ്പും വേണമെങ്കിൽ മാത്രം ഇട്ടാൽ മതി. വെള്ളമൊക്കെ വറ്റി നന്നായി ഇറച്ചിയിൽ പിടിച്ചാൽ തീ അണക്കാം. Fathimas Curry World