Easy simple dinner recipe

ബ്രേക്ഫാസ്റ്റിനും ഡിന്നറിനും ഇനി ഇതുമതി.!! ചപ്പാത്തി മറന്നേക്കൂ..എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി | Easy simple dinner recipe

Easy simple dinner recipe

Easy simple dinner recipe: എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ രാവിലെയും രാത്രിയും ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഒരേ രുചിയുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം

തന്നെ ആവശ്യമായിട്ടുള്ളത് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി അതിന്റെ പകുതി തൊലികളഞ്ഞ് ചീകിയെടുത്തതാണ്. അതിനുശേഷം ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് അൽപം നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില,മല്ലിയില എന്നിവ ചെറുതായി അരിഞ്ഞ് നല്ലതുപോലെ മൂപ്പിച്ചെടുക്കണം. ഇത് കരിയാതെ മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് മുക്കാൽ കപ്പ് അളവിൽ വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. വെള്ളം നന്നായി

തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും അരക്കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം മാവ് നല്ലതുപോലെ കട്ടിയാക്കി എടുക്കണം. ഇത് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നല്ലതുപോലെ ഒരു ഗ്ലാസ് ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കുക. മാവ് ചൂട് പോകുന്നതിനു മുൻപ് തന്നെ ഇങ്ങനെ ചെയ്താൽ മാത്രമാണ് നല്ല രീതിയിലുള്ള പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ശേഷം ഓരോ ഉരുള മാവായി എടുത്ത്

ഒരു പത്തിരി മേക്കർ അല്ലെങ്കിൽ കൈ ഉപയോഗിച്ച് കട്ടിയിൽ പരത്തി മാറ്റിവയ്ക്കാവുന്നതാണ്. ശേഷം പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ പരത്തിവെച്ച മാവെടുത്ത് അതിലേക്ക് ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ പലഹാരം തയ്യാറായിക്കഴിഞ്ഞു. പത്തിരിയുടെ അതേ രീതിയിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എങ്കിലും കൂടുതൽ രുചി ലഭിക്കുന്നതാണ്. മാത്രമല്ല ഇതിനോടൊപ്പം കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കുകയും ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഈ സ്പെഷ്യൽ പലഹാരം എന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy simple dinner recipe Video Credit : BeQuick Recipes

One-Pot Vegetable Pulao. In a large pan, heat a tablespoon of oil and sauté chopped onions until golden. Add diced carrots, peas, and potatoes, and cook for a few minutes. Stir in washed rice, a pinch of turmeric, garam masala, and salt to taste. Pour in double the amount of water, bring to a boil, then cover and simmer on low heat until the rice is cooked and the water is absorbed. Garnish with fresh coriander leaves before serving. This flavorful one-pot meal is nutritious, easy to prepare, and perfect for busy evenings.

തേങ്ങാ ചട്ണി ഇതുപോലെ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും.!! എത്ര കഴിച്ചാലും മതിയാവില്ല ഈ കിടിലൻ തേങ്ങാ ചട്ണി!! | Simple Coconut Chutney Recipe