ഇത് ഇത്രക്കും എളുപ്പം ആയിരുന്നോ ? ഒരു രൂപപോലും ചിലവില്ലാതെ കിലോ കണക്കിന് വെളുത്തുള്ളി ഇനി വീട്ടിൽ നിന്നും പറിക്കാം | How To Grow Garlic At Home Fast & Easy
How To Grow Garlic At Home Fast & Easy
How To Grow Garlic At Home Fast & Easy: നമ്മുടെയെല്ലാം വീടുകളിൽ കറികൾ ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ വെളുത്തുള്ളി. പ്രത്യേകിച്ച് മസാലക്കറികൾ, രസം പോലുള്ളവ തയ്യാറാക്കുമ്പോൾ അതിലെ പ്രധാന ചേരുവ തന്നെ വെളുത്തുള്ളിയാണ്. എന്നാൽ വെളുത്തുള്ളി ആരും വീട്ടിൽ കൃഷി ചെയ്ത് നോക്കാറില്ല. സ്ഥിരമായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ്
നമ്മളിൽ കൂടുതൽ പേരും. അതേസമയം വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള വെളുത്തുള്ളി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങിനെ കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അത്യാവശ്യം മൂത്ത ഒരു കുടം വെളുത്തുള്ളി എടുത്ത് അത് ഒരു ഗ്ലാസ് അല്ലെങ്കിൽ അതുപോലുള്ള മറ്റൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് ഇറക്കി വയ്ക്കുക. വെളുത്തുള്ളിയുടെ താഴ്ഭാഗം
മാത്രം മുങ്ങിക്കിടക്കുന്ന രീതിയിലാണ് വെള്ളം സെറ്റ് ചെയ്തു കൊടുക്കേണ്ടത്. അതല്ലെങ്കിൽ അളിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഈയൊരു രീതിയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെ വെളുത്തുള്ളി വയ്ക്കുമ്പോൾ തന്നെ അതിൽ നിന്നും ചെറിയ മുളകൾ വന്നു തുടങ്ങുന്നതായി കാണാൻ സാധിക്കും. മുളകൾക്ക് അല്പം വലിപ്പം വെച്ചു കഴിഞ്ഞാൽ അവ അടർത്തിയെടുത്ത് മാറ്റിനിടണം. അതിനായി പോട്ടിംഗ് മിക്സ്, കോക്കോ പീറ്റ്, ചാണകം എന്നിവ മിക്സ് ചെയ്ത് ഒരു
പോട്ടിൽ വിറച്ചു കൊടുക്കുക. അടർത്തിവെച്ച വെളുത്തുള്ളി അതിലേക്ക് വെച്ച ശേഷം അല്പം വെള്ളം സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. ചെറിയ രീതിയിൽ മാത്രം വെളിച്ചവും, വെള്ളവും ആവശ്യമായിട്ടുള്ള ഒരു ചെടിയാണ് വെളുത്തുള്ളി. ഈയൊരു രീതിയിൽ നട്ടു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വെളുത്തുള്ളി ചട്ടിയിൽ വളർന്നു കിട്ടുന്നതാണ്.അത് ഉണക്കിയെടുത്ത് ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Grow Garlic At Home Fast & Easy Jeny’s World