Home made fertilizer for chilli flowering

മുളക് ചെടി പൂത്തുലയാൻ ഇതു മാത്രം മതി.! പച്ചമുളക് നിറയെ പൂവിടാൻ വീട്ടിലുള്ള ഈ സാധനങ്ങൾ കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Home made fertilizer for chilli flowering

Home made fertilizer for chilli flowering

Home made fertilizer for chilli flowering: ഇന്ന് മിക്ക വീടുകളിലും ചെറുതാണെങ്കിലും ഒരു ജൈവകൃഷി പച്ചക്കറി തോട്ടം ഉണ്ടാകാതിരിക്കില്ല. പ്രത്യേകിച്ച് വീട്ടിലേക്ക് ആവശ്യമായ മുളക്, വഴുതനങ്ങ, കറിവേപ്പില പോലുള ചെടികൾ വീട്ടിൽ തന്നെ വെച്ചു പിടിപ്പിക്കുകയാണെങ്കിൽ കടയിൽ പോയി മരുന്നടിച്ചവ വാങ്ങി ഉപയോഗിക്കേണ്ടി വരില്ല. അതേസമയം വീട്ടിൽ ചെടികൾ നടുമ്പോൾ അവ നല്ല രീതിയിൽ

തഴച്ചു വളരാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് മുളകു ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ഗ്രോ ബാഗിൽ ആണ് മുളക് ചെടി നടുന്നത് എങ്കിൽ ആദ്യം ചെയ്യേണ്ടത് ബാഗിൽ നിന്നും നടുഭാഗത്ത് ഉള്ള മണ്ണ് അത്യാവശ്യം ആഴത്തിൽ എടുത്തു മാറ്റുക എന്നതാണ്. ശേഷം ആ ഒരു കുഴിയിലേക്ക് എല്ലുപൊടി, വേപ്പില പിണ്ണാക്ക് രണ്ടോ മൂന്നോ പഴത്തിന്റെ തൊലി എന്നിവയെല്ലാം ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക.

ശേഷം മാറ്റിവെച്ച മണ്ണ് ബാഗിലേക്ക് തിരികെയിട്ട് മൂടി മുളക് ചെടി നടാവുന്നതാണ്. ചെടി നടുമ്പോൾ ചെറുതാണെങ്കിൽ രണ്ടെണ്ണം ഒരുമിച്ച് നട്ടു പിടിപ്പിക്കാവുന്നതാണ്. കൂടാതെ മുളക്, വഴുതന, വെള്ളരി പോലുള്ള ചെടികൾ നടുമ്പോൾ തന്നെ അതിൽ സ്യൂഡോമോണാസ് കലക്കി ഒഴിക്കുകയാണെങ്കിൽ അവ ചെടിയുടെ വളർച്ച നല്ലതു പോലെ ത്വരിതപ്പെടുത്താനായി സഹായിക്കും. ചെടി നടുമ്പോൾ മാത്രമല്ല മാസത്തിൽ ഒരു തവണ അല്ലെങ്കിൽ 20 ദിവസം കൂടുമ്പോൾ

സ്യൂഡോമോണാസ് കലക്കി ഇത്തരത്തിൽ ചെടിക്ക് ചുറ്റും തളിച്ചു കൊടുക്കാവുന്നതാണ്. 20 ഗ്രാം സ്യൂഡോമോനാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കേണ്ടത്. ചെടി നല്ലതുപോലെ ഉറച്ച് വലുതായി കഴിഞ്ഞാലും സ്യൂഡോമോണാസ് ഒഴിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കിയ ശേഷമാണ് വള പ്രയോഗം നടത്തേണ്ടത്.എന്നാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.