Green Chilli Farming tip

വെള്ളം കുടിച്ചു ഗ്ലാസ് കളയണ്ട.! പച്ചമുളക് കുട്ട നിറയെ പറിക്കാം; കൃഷിക്കാർ പറഞ്ഞുതന്ന് അനുഭവിച്ചറിഞ്ഞ സത്യം | Green Chilli Farming tip

Green Chilli Farming tip

Green Chilli Farming tip: അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ? കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും പച്ചമുളകിലുമെല്ലാം വലിയ രീതിയിലുള്ള വിഷാംശം അടിച്ചിട്ട് ഉണ്ടാകും. എന്നാൽ പലർക്കും എങ്ങനെ ഉണക്കമുളകിന്റെ വിത്തിൽ നിന്നും പച്ചമുളക്

തൈ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചമുളക് കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ആദ്യം തന്നെ നല്ല ക്വാളിറ്റിയിലുള്ള ഉണക്ക മുളകിന്റെ വിത്ത് നോക്കി തിരഞ്ഞെടുത്ത് അത് ഒരു ചെറിയ കപ്പിലോ മറ്റോ നട്ടുപിടിപ്പിക്കണം. അതിനായി കടകളിൽ നിന്നും ചെറിയ പോട്ടുകളോ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ ഉപയോഗിച്ചതോ അല്ലെങ്കിൽ, ഉപയോഗിക്കാതെ കിടക്കുന്നതോ ആയ പേപ്പർ

ഗ്ലാസുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാൽ മതി. വിത്ത് പാവാനായി ഒരു പേപ്പർ ഗ്ലാസ് എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം ചാരപ്പൊടി അല്ലെങ്കിൽ ചാണകപ്പൊടി വിതറി കൊടുക്കുക. ശേഷം അതിലേക്ക് ഉണക്കമുളകിന്റെ വിത്തെടുത്ത് നല്ല രീതിയിൽ പാകി കൊടുക്കണം. അല്പം വെള്ളം കൂടി മണ്ണിനു മുകളിലായി തളിച്ചു കൊടുക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പേപ്പർ ഗ്ലാസിനുള്ളിൽ നിന്നും വിത്ത് മുളച്ച് ചെടിയായി കിട്ടുന്നതാണ്. ശേഷം

ഒരു ഗ്രോ ബാഗ് എടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി കരിയില അല്ലെങ്കിൽ ഉണക്ക പുല്ല് നിറച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വീട്ടിൽ തയ്യാറാക്കിയെടുത്ത ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണുകൂടി നിറച്ചു കൊടുക്കാം. നേരത്തെ മുളപ്പിച്ചു വെച്ച മുളക് ചെടികളിൽ നിന്നും നല്ല ആരോഗ്യത്തോടെയുള്ളവ നോക്കി ഗ്രോ ബാഗിലേക്ക് നട്ടു കൊടുക്കാവുന്നതാണ്. ശേഷം നല്ല രീതിയിൽ വെള്ളവും വെളിച്ചവും നൽകുകയാണെങ്കിൽ പച്ചമുളക് ചെടി എളുപ്പത്തിൽ വളരുകയും ധാരാളം പൂക്കളും കായ്കളും ഉണ്ടാവുകയും ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS Green Chilli Farming tip

Green chili farming requires a warm climate with well-drained, fertile soil. Choose a sunny location and plant seeds in raised beds or rows. Water regularly but avoid waterlogging. Use organic fertilizers to enhance growth and control pests using natural methods like neem oil. Prune plants for better airflow and to encourage healthy fruiting. Harvest when chilies are firm and green for optimal flavor.

വീട്ടിലേക്ക് ആവശ്യമായ പയർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ? പയർ കൃഷി ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Payar krishi A to Z video