Evening Snacks recipe

വായിൽ വെള്ളമൂറും നാലുമണി പലഹാരം.!ഇത് നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല; കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന ഈ ടേസ്റ്റി പലഹാരം തയ്യാറാക്കാം | Evening Snacks recipe

Evening Snacks recipe

Evening Snacks recipe: എപ്പോഴും എരുവുള്ള എണ്ണക്കടികൾ കഴിച്ചു മടുത്തില്ലേ. ഇടയ്ക്ക് മധുരവും ആവാം.വെറും നാല് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചവ്വരി റെസിപ്പി തയ്യാറാക്കിയാലോ. വായിൽ വെള്ളമൂറും ഈ നാലുമണി പലഹാരം നമുക്ക് ഉണ്ടാക്കാൻ പഠിക്കാം.

  • ചവ്വരി – അരക്കപ്പ്
  • Sugar – ½ cup
  • Milk – ½ cup
  • Butter – 1 tbsp

ഇത് തയ്യാറാക്കാനായി ആദ്യമായി അരക്കപ്പ് ചവ്വരി എടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെള്ളം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. തുടർന്ന് പത്തു മിനിറ്റ് മാറ്റിവെക്കാം. ഇനി ഒരു പാൻ എടുത്ത് അല്പം എണ്ണ ചൂടാവാനായി വെക്കുക. ശേഷം മാറ്റിവെച്ച ചവ്വരി രണ്ട് ടേബിൾ സ്പൂൺ ഇതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഉടനെ തന്നെ അടച്ചുവെക്കുക. അല്ലെങ്കിൽ ഇത് പൊട്ടി ദേഹത്ത് തെറിക്കാൻ സാധ്യതയുണ്ട്. മൂന്നു മിനിറ്റിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

മീഡിയം- ലോ ഫ്ലെയ്മിൽ ആയിരിക്കണം ഫ്രൈ ചെയ്യേണ്ടത്. അല്ലെങ്കിൽ കരിഞ്ഞു പോകും.ഇനി മറ്റൊരു പാനിൽ അര കപ്പ് പഞ്ചസാര എടുക്കുക. ശേഷം ഇത് മെൽറ്റായി വരുന്നതുവരെ ഇളക്കുക. നല്ല ഗോൾഡൻ നിറമായി വരുമ്പോൾ അരക്കപ്പ് പാൽ ഇതിലേക്ക് ഒഴിക്കാം. ശേഷം നന്നായി തിക്കായി വരുന്നത് വരെ ഇളക്കുക. ഈ സമയം ഒരു ടേബിൾ സ്പൂൺ ബട്ടറും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. തുടർന്ന് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചവ്വരിയിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം.ഇനി നന്നായി ഇളക്കുക.വളരെ എളുപ്പത്തിൽ സിമ്പിളായും ടേസ്റ്റിയായും ഉണ്ടാക്കാൻ കഴിയുന്ന നാലുമണി പലഹാരം റെഡി. Video Credit : Amma Secret Recipes Evening Snacks recipe

Evening snacks are light, tasty bites enjoyed between lunch and dinner, perfect for curbing hunger and re-energizing after a busy day. They range from crispy fried items like pakoras, samosas, ullivada, and cutlets to healthy options such as fruit salads, roasted nuts, and smoothies. In Kerala, popular evening snacks include banana fritters (pazham pori), parippu vada, sukhiyan, and spicy puffs, often served with a steaming cup of chai. Whether savory or sweet, these snacks bring comfort and flavor, making evening tea time a delightful and relaxing part of the day.

കറുത്തുപോയ ആഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം.! ഇത് ഞെട്ടിക്കും റിസൾട്ട് | /Gold covering jewellery polish tip