ഒരു ചെറിയ കഷ്ണം പേപ്പർ മതി.! ഗ്രോബാഗ് തിങ്ങിനിറഞ്ഞു പൊട്ടിപ്പോകുന്ന രീതിയിൽ ഇഞ്ചി വിളവെടുക്കാം | Ginger farming using newspaper
Ginger farming using newspaper
Ginger farming using newspaper: അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ടുകാലത്ത് വീടിനോട് ചേർന്ന് കുറച്ച് തൊടിയുണ്ടെങ്കിൽ അവിടെ പച്ചക്കറികളും, മറ്റ് ചെടികളും നട്ടു പിടിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥല പരിമിതി ഒരു വലിയ
പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്നത് ഒഴിവാക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങിനെ നല്ല രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി നടാനായി ആവശ്യത്തിന് സ്ഥലം ഇല്ല എങ്കിൽ ഒരു സിമന്റ് ചാക്കോ അല്ലെങ്കിൽ ഗ്രോബാഗോ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ നട്ട് പിടിപ്പിക്കാവുന്നതാണ്. ആദ്യം തന്നെ നടാൻ ആവശ്യമായ വിത്ത് ചാര വെള്ളത്തിൽ
മുക്കി ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം കുറഞ്ഞത് 10 മുതൽ 20 ദിവസം വരെ സൂക്ഷിച്ചു വെക്കണം. ചാര വെള്ളത്തിൽ വിത്ത് മുക്കുമ്പോൾ 20 മിനിറ്റ് എങ്കിലും മുക്കിവയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. വിത്തിൽ നിന്നും മുള വന്നു തുടങ്ങി കഴിഞ്ഞാൽ ചെടി നടാൻ ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആദ്യം തന്നെ മണ്ണ് ഒരുക്കുകയാണ് വേണ്ടത്. വിത്ത് മുളക്കാനായി വയ്ക്കുന്ന അതേസമയം കൊണ്ട് തന്നെ കുമ്മായം മിക്സ് ചെയ്ത് മണ്ണ് സെറ്റ് ആക്കി വെക്കണം.
ശേഷം ചെടി നടുന്നതിനു മുൻപായി 250 ഗ്രാം അളവിൽ ആട്ടും കാട്ടം, ചാണകപ്പൊടി, വേപ്പില പിണ്ണാക്ക്, ചാരം എന്നിവ കൂടി മണ്ണിലേക്ക് മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. ശേഷം ഗ്രോ ബാഗ് എടുത്ത് അതിൽ ഒരു ലയർ കരിയില്ല, വീണ്ടും മണ്ണ്, കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എന്ന രീതിയിൽ മുകൾഭാഗം വരെ സെറ്റ് ചെയ്തു കൊടുക്കുക. മുകളിൽ നടുഭാഗത്തായി മുളപ്പിച്ച ഇഞ്ചി വിത്ത് നട്ടു കൊടുക്കാം. ശേഷം ചെടി വളരാൻ ആവശ്യമായ കുറച്ച് വെള്ളം കൂടി തളിച്ചു കൊടുക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈയൊരു രീതിയിൽ വെള്ളം തളിച്ചു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ഇഞ്ചി വളരെ പെട്ടെന്ന് തന്നെ വളരുകയും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അതിൽ നിന്നും ലഭിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.