കുടംപുളിയിട്ട നല്ല നാടൻ മീൻ അച്ചാർ..!! ഇതുണ്ടെങ്കിൽ എന്നും കുശാൽ; അടിപൊളി സ്വദിൽ നല്ല സൂപ്പർ മീൻ അച്ചാർ | Fish Pickle recipe
Fish Pickle recipe
Fish Pickle recipe: മീൻ എന്നും കഴിക്കാൻ കിട്ടിയാൽ എന്ത് സന്തോഷമായിരിക്കുമല്ലേ, എല്ലാവർക്കും അങ്ങനെ മീൻ എന്നും കഴിക്കുന്നതിനായിട്ട് ഇതുപോലെ തയ്യാറാക്കി വെച്ചാൽ മതി, മീൻ അച്ചാർ എല്ലാവർക്കും അറിയാവുന്നതാണ് ചെറിയൊരു പുളി രസം കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട, കുടംപുളിയിട്ട മീനച്ചാറിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ വേഗം വന്നു ഊണ് കഴിക്കും.
അതുപോലെ വളരെ രുചികരമായ ഒരു മീൻ അച്ചാറാണ് ഇന്ന് തയ്യാറാക്കുന്നത്, ഈ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ദശയുള്ള മീന് മുറിച്ചെടുക്കുക, മുള്ളൊക്കെ മാറ്റി വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത്ക്ലീൻ ചെയ്ത് എടുത്തതിനുശേഷം, മഞ്ഞൾപൊടി, ഉപ്പ്മുളകുപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.നാരങ്ങാനീര് ചേർക്കുന്നവരുണ്ട് ഇഷ്ടമുള്ളവർക്ക് നാരങ്ങാനീര് കൂടെ ചേർത്ത് കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം ഒരു ചീന ചട്ടി
ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിനു എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കാം, മീൻ ആദ്യം നന്നായിട്ട് ഡീപ് ഫ്രൈ ചെയ്തു വറുത്ത് മാറ്റി വയ്ക്കാം.ശേഷം കുടംപുളി വെള്ളത്തിൽ ഇട്ടു വയ്ക്കുക ഇത് നന്നായി കുതിർന്നതിനുശേഷം കൈകൊണ്ട് ഒന്ന് തിരുമിയെടുക്കാം, അതിനുശേഷം കുടംപുളി അതിൽ തന്നെ വയ്ക്കുക. ഒരു ചട്ടി ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് നല്ലെണ്ണ ചൂടാവുമ്പോൾ അതിലേക്ക് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും
പൊട്ടിച്ച് ,ഇഞ്ചിയും, വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് അരക്കപ്പ് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് അച്ചാർ മസാല ചേർക്കുന്നവരുണ്ട് ഇല്ലാന്നുണ്ടെങ്കിൽ കാശ്മീരി ചില്ലി പൗഡർ ഒപ്പം തന്നെ കായപ്പൊടി ഇത്രയും ചേർത്ത് നന്നായി മസാല തയ്യാറാക്കി അതിലേക്ക് കുടംപുളി വെള്ളത്തിലിട്ട് വച്ച് കുടംപുളി ചേർത്തുകൊടുക്കാം.അടച്ചുവെച്ച് നന്നായി കുറുകി വരുമ്പോൾ വിനാഗിരി ചേർക്കുന്നവരും ഉണ്ട് നാരങ്ങാനീര് ചേർത്ത് കൊടുക്കുന്നവരുണ്ട് അത് ഓരോരുത്തരുടെ ഇഷ്ടത്തിന് ചേർത്തുകൊടുക്കാം, അതിനുശേഷം ഇത് നന്നായി പാകത്തിലായി വരുമ്പോൾ തീ അണയ്ക്കുക,ഒരു തുള്ളി പോലും വെള്ളം ഒഴിക്കരുത് അതിനുശേഷം ഇതൊരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ്.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Sheeba’s Recipes
Fish pickle is a spicy and tangy Kerala-style delicacy made by marinating and frying boneless fish pieces, typically kingfish or seer fish, and preserving them in a flavorful mix of spices. The fried fish is combined with sautéed ginger, garlic, green chilies, and curry leaves, then simmered in a tangy vinegar-based gravy enriched with red chili powder, turmeric, and mustard seeds. Once cooled, the pickle is stored in airtight jars, allowing the flavors to deepen over time. This tasty and aromatic condiment pairs wonderfully with rice, chapati, or curd rice and can be enjoyed for weeks when stored properly.
നാവിൽ വെള്ളമൂറും അച്ചാർ.!! ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ
