മന്തി കഴിക്കാൻ ഇനി കടയിൽ പോകേണ്ട.! വെറും 10 മിനുട്ടിൽ കിടിലൻ മന്തി; കുക്കറിൽ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ മന്തി | 10 minutes cooker Chicken Mandi Recipe
10 minutes cooker Chicken Mandi Recipe
10 minutes cooker Chicken Mandi: വളരെ എളുപ്പത്തിൽ വളരെ രുചിയിൽ കുക്കറിൽ വച്ച് 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!
Ingredients: 10 minutes cooker Chicken Mandi
- Golden Brown Basmati Rice – 3 cups
- Chicken – 1 kg
- Pepper
- Cardamom
- Cloves
- Flour
- Dried lemon
- Capsicum – 1 medium sized
- Potato
- Coriander
- Chillie powder
- Manti masala
- Maggi cube
- Salt
- Sunflower oil
- Tomato sauce
- Food colour
- Green chilli
- Charcoal

തയ്യാറാക്കുന്ന വിധം: 10 minutes cooker Chicken Mandi
മൂന്ന് കപ്പ് മന്തി റൈസ് കഴുകി വൃത്തിയാക്കി 1 മണിക്കൂർ വരെ കുതിരാൻ വെക്കുക , എടുത്തിരിക്കുന്നത് ഗോൾഡൻ ബസ്മതി റൈസാണ്, ഇത് വേവിച്ചെടുക്കാൻ വേണ്ടി ഒരു പാത്രത്തിൽ വെള്ളം എടുത്ത് നന്നായി തിളച്ച് വരുമ്പോൾ മൂന്ന് ഗ്രാമ്പു രണ്ട് ഏലക്ക, ഒരു പട്ട, രണ്ട് ടീസ്പൂൺ ഉപ്പ്, എന്നിവ ഇട്ടു കൊടുത്ത് കുതിർത്തുവെച്ച അരി വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് പകുതി നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാം,
ഇത് അടച്ചുവെച്ച് പകുതി വേവിച്ചെടുക്കുക , ഇതിലേക്കുള്ള ചിക്കൻ റെഡിയാക്കാൻ വേണ്ടി ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി മീഡിയം വലുപ്പത്തിലുള്ള പീസുകളായി എടുക്കുക, ശേഷം അഞ്ച് ലിറ്ററിന്റെ കുക്കർ എടുക്കുക അതിലേക്ക് ചിക്കൻ നിരത്തി വച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് മീഡിയം വലുപ്പത്തിലുള്ള ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, ഒരു കൈപ്പിടി മല്ലിയില ചെറുതായി അരിഞ്ഞത്, കുറച്ചു പൊതീനയില ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ മന്തി മസാല, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്,
രണ്ട് ഏലക്ക, രണ്ട് ഗ്രാമ്പൂ, ഒരു പട്ട ഒരു ഉണങ്ങിയ നാരങ്ങ, രണ്ടു മാഗി ക്യൂബ്, ആവശ്യത്തിനു ഉപ്പ്, ഒന്നര ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു നാരങ്ങയുടെ പകുതി നീര്, 1/2 കപ്പ് സൺഫ്ലവർ ഓയിൽ, 2-3 ഡ്രോപ്സ് റെഡ് കളർ എന്നിവ ചേർത്ത് കൈവെച്ച് നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ശേഷം അടുപ്പിൽ വെച്ച് വേവിച്ചെടുക്കാം, ഈയൊരു സമയം റൈസ് പകുതി വെന്ത് വന്നിട്ടുണ്ടാകും, അത് വെള്ളമെല്ലാം കളഞ്ഞ് ഊറ്റിയെടുക്കാം, ശേഷം കുക്കർ അടുപ്പത്ത് വെച്ച് തീ ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ വെക്കുക, ശേഷം വെള്ളം കളഞ്ഞ് ഊറ്റിവച്ച റൈസ് ചിക്കന്റെ മുകളിലായി ഇട്ടു കൊടുക്കുക, ഇതിന്റെ മുകളിലായി
Chicken Mandi is a traditional Yemeni rice dish known for its rich flavor, aromatic spices, and smoky essence. It features tender, marinated chicken that’s cooked to perfection—usually baked or grilled—served over a fragrant bed of basmati rice cooked with a blend of spices like cardamom, cloves, cinnamon, and bay leaves. A special spice mix called Hawaij gives Mandi its unique taste.
അഞ്ച് പച്ചമുളക് ചെറുതായി കീറിയത് റൈസിലേക്ക് വെച്ച് കൊടുക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ഇട്ടു കൊടുക്കാം, ശേഷം വേണമെങ്കിൽ റെഡ് കളർ കുറച്ചു ഒഴിച്ചു കൊടുക്കാം, കൂടാതെ മഞ്ഞൾപ്പൊടി കലക്കി ഒഴിച്ചു കൊടുക്കാം, ശേഷം ഒരു പാത്രത്തിൽ ചാർക്കോൾ എടുത്ത് അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കാം, ഒരു വിസിലിനു ശേഷം ഇതെല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി മന്തി റെഡിയായിട്ടുണ്ട്!!! 10 minutes cooker Chicken Mandi video credit : cook with shafee തയാറാക്കുന്ന വീഡിയോ കാണാം